ദേശീയ പണിമുടക്ക്​: പ്രചാരണജാഥ ഇന്ന്​

കോഴിക്കോട്​: ട്രേഡ്​ യൂനിയൻ സർവിസ്​ സംഘടനാ സംയുക്​ത സമിതി സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്‍റെ പ്രചാരണാർഥം ജാഥ സംഘടിപ്പിക്കുമെന്ന്​ സമരസമിതി ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച്​ 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന്​ മുന്നോടിയായി ബുധനാഴ്ച വൈകീട്ട്​ 5.30ന്​ വടകരയിൽനിന്നാണ്​ സംയുക്​ത ട്രേഡ്​ യൂനിയൻ ജില്ല പ്രചാരണ ജാഥ ആരംഭിക്കുക. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്​ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി നേതാവ്​ കെ. രാജീവ്​ ജാഥ നയിക്കും. മാർച്ച്​ 17ന്​ രാവിലെ ഒമ്പതിന്​ ഓർക്കാട്ടേരിയിൽനിന്നാരംഭിച്ച്​ വിവിധ സ്വീകരണകേന്ദ്രങ്ങൾ പിന്നിട്ട്​ വൈകീട്ട് ആറിന്​ ബാലുശ്ശേരിയിൽ ജാഥ അവസാനിക്കും. 18ന്​ രാവിലെ കക്കോടിയിൽനിന്നാരംഭിച്ച്​ വൈകീട്ട്​ 5.30ന്​ മുതലക്കുളം മൈതാനിയിൽ പൊതുയോഗത്തോടെ ജാഥ സമാപിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ മാർച്ച്​ 28, 29 തീയതികളിലാണ്​ ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്​. ട്രേഡ്​ യൂനിയൻ സർവിസ്​ സംഘടനാ സംയുക്​ത സമിതി ജില്ല കൺവീനർ ടി. ദാസൻ, കെ. ഷാജി, എൻ.കെ.സി. ബഷീൻ, ഒ.കെ. സത്യ, ഷിനു വള്ളിൽ, ഗഫൂർ പുതിയങ്ങാടി, പി.കെ. നാസർ, കെ.കെ. കൃഷ്ണൻ, അഡ്വ. എം.പി. സൂര്യനാരായണൻ, ബഷീർ പാണ്ടികശാല എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.