വടകര: പുറമേരി പഞ്ചായത്ത് ഏഴാം വാർഡ് മെംബർ അറിയാതെ വിളിച്ചു ചേർത്ത ഗ്രാമസഭ ഓംബുഡ്സ്മാൻ റദ്ദാക്കിയ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സ്ഥാനങ്ങൾ രാജിവെക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെംബറെ നിരന്തരം അവഗണിക്കുകയും മാനസികമായി പീഡിപ്പിക്കുകയുമാണെന്ന് ഇവർ ആരോപിച്ചു. പ്രസിഡണ്ടിന്റെ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ കെ.ടി. അബ്ദുറഹിമാൻ, പി.കെ. കണാരൻ, പി. അജിത്ത്, കെ. മുഹമ്മദ് സാലി, പഞ്ചായത്ത് അംഗങ്ങളായ പി. ശ്രീലത, കെ.എം സമീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.