ശുചിത്വ റാലി

വില്യാപ്പള്ളി: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഗ്രീൻ ക്ലീൻ വില്യാപ്പള്ളി എന്ന സന്ദേശവുമായി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. ശുചീകരണ വാരത്തിന്റെ ഭാഗമായി മുഴുവൻ വീടുകളിലും ബോധവത്കരണം നടത്തും. ആശാ വർക്കർമാർ, വാർഡ്തല സമിതികൾ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. മേയ് ഏഴിന് ശുചിത്വ ഹർത്താൽ നടത്തും. കടകളും പരിസരങ്ങളും ഇതിന്റെ ഭാഗമായി ശുചീകരിക്കും. മേയ് എട്ടിന് പൊതുസ്ഥലങ്ങ ളിൽ ശുചീകരണം നടത്തും. തെളിനീരൊഴും പദ്ധതിയുടെ ഭാഗമായി തോടുകൾ നവീകരിക്കും. പകർച്ചവ്യാധികൾ, ഡെങ്കി എന്നിവയെ പ്രതിരോധിക്കാനുള്ള ബോധവത്കരണം വാർഡു കളിൽ സംഘടിപ്പിക്കും. വില്യാപ്പള്ളി ടൗണിൽ നടന്ന ശുചിത്വറാലിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള നേതൃത്വം നൽകി. പടം.. ക്ലീൻ ഗ്രീൻ വില്യാപ്പള്ളി പദ്ധതിയുടെ ഭാഗമായി വില്യാപ്പള്ളി ടൗണിൽ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.