പേരാമ്പ്ര : പേരാമ്പ്ര ഫയർ ഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫിസർ നൊച്ചാട്ടെ കണ്ടോത്ത് ദിലീപ് സർവിസിൽ നിന്ന് വിരമിക്കുമ്പോൾ ഫോഴ്സിന് നഷ്ടമാവുന്നത് ജനകീയനായ ഓഫിസറെയാണ്. 23 വർഷത്തെ സേവനത്തിനിടയിൽ സാഹസികമായി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 ഓളം റിവാഡുകൾ ഇദ്ദേഹത്തിന് ലഭിച്ചു. ഏതൊരാപത്തിലും ആദ്യം രക്ഷാപ്രവർത്തകരാവേണ്ടത് വീട്ടുകാരും നാട്ടുകാരു മാണെന്ന യാഥാർഥ്യം മനസ്സിലാക്കി 2000 സെപ്റ്റംബർ മുതൽ സുരക്ഷ ബോധവത്കരണ ക്ലാസുകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടിൻ പുറങ്ങളിൽ നടത്തി. കൂടാതെ ലഹരി വിരുദ്ധ ക്ലാസുകൾ, കൃഷി, ആഹാരം ആരോഗ്യം പരിസ്ഥിതി, രക്ഷാകർത്താക്കൾക്കുള്ള ക്ലാസുകൾ, സ്ത്രീ ശാക്തീകരണ ക്ലാസുകൾ ഉൾപ്പെടെ ആയിരത്തിലധികം ക്ലാസുകൾ അദ്ദേഹം ഇതുവരെ നടത്തിയിട്ടുണ്ട്. വെള്ളിയൂർ എ.യു.പി സ്കൂളിൽ പി.ടി.എ പ്രസിഡന്റായിരിക്കുമ്പോൾ, കുട്ടികളുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് പഠനം നടത്തി പഞ്ചായത്തിന് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അഞ്ച് വീതം കുട്ടികൾക്ക് നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ഇതിന്റെ വിജയത്തെ തുടർന്ന് പേരാമ്പ്ര ബി.ആർ.സിയും നീന്തൽ പരിശീലനം വിപുലമാക്കി സംഘടിപ്പിച്ചു. ഏക മകൾ ശ്രീലക്ഷ്മി പഠിച്ച എല്ലാ സ്ഥാപനങ്ങളിലും 20 വർഷത്തോളം പി.ടി.എകളിൽ സജീവമായിരുന്നു. വിരമിച്ചെങ്കിലും വെറുതെയിരിക്കാനൊന്നും ദിലീപ് തയാറല്ല. സാമൂഹിക പ്രവർത്തനവുമായി കർമ രംഗത്ത് സജീവമാകാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. Photo: ദിലീപ് കണ്ടോത്ത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.