കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അഞ്ച് ജില്ലകളിലായി നടത്തുന്ന 11 സ്വാശ്രയ ബി.എഡ് കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള നടപടിയിൽ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനെ (എൻ.സി.ടി.ഇ) സമീപിക്കാൻ സിൻഡിക്കേറ്റ് യോഗതീരുമാനം. കഴിഞ്ഞ സെപ്റ്റംബറിലാണ് എൻ.സി.ടി.ഇ ഉന്നതാധികാര കമീഷൻ കാലിക്കറ്റിലെ ബി.എഡ് കേന്ദ്രങ്ങൾ പൂട്ടാൻ ശിപാർശ ചെയ്തത്. പിന്നീട് സർവകലാശാല അപ്പീൽ നൽകിയെങ്കിലും തള്ളി. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് എൻ.സി.ടി.ഇ ചെയർമാനെ ഡൽഹിയിൽ വെച്ച് ഉടൻ കാണാനാണ് തീരുമാനം. വിദേശപൗരത്വം സംബന്ധിച്ച പരാതിയില്‍ ലൈഫ് സയന്‍സ് പഠനവിഭാഗം അധ്യാപകന്‍ ഡോ. ജി. രാധാകൃഷ്ണ പിള്ളയെ സര്‍വിസില്‍നിന്ന് നീക്കംചെയ്യാനുള്ള സിന്‍ഡിക്കേറ്റ് സമിതി ശിപാര്‍ശ അംഗീകരിച്ചു. ഇടക്ക് വെച്ച് കോഴ്സുകള്‍ നിര്‍ത്തലാക്കിയതുവഴി ദുരിതത്തിലായ ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടത്തുന്നതിനായി ലക്ഷദ്വീപ് മോണിറ്ററിങ് സമിതിയും പരീക്ഷാ സ്ഥിരസമിതിയും ചേര്‍ന്ന് ഭരണകൂടവുമായി ചര്‍ച്ച നടത്തും. ഇവിടത്തെ തിയറി, പ്രാക്ടിക്കൽ പരീക്ഷനടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പി.വി.സി ചെയർമാനായ സമിതി പരിശോധിക്കും. വയനാട് ചെതലയത്തുള്ള ഗോത്രവർഗ ഗവേഷണകേന്ദ്രത്തിൽ സ്ഥിര ഡയറക്ടറെ നിയമിക്കും. ഗോത്രവർഗ ഗവേഷണകേന്ദ്രത്തിലെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നത് എന്ന് സിൻഡിക്കേറ്റ് മെംബർ ഡോ. റഷീദ് അഹമ്മദ് സിൻഡിക്കേറ്റ് യോഗത്തിൽ ഉന്നയിച്ചതിന്‍റെ ഭാഗമായാണ് തീരുമാനം. സർവകലാശാലയിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിനൽകുന്നതിൽ വേണ്ടത്ര പരിശോധനയില്ലെന്ന് സിൻഡിക്കേറ്റിൽ വിമർശനമുയർന്നു. എൻജിനീയറുടെ യാത്രയയപ്പ് വേളയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ അവമതിക്കുന്നരൂപത്തിൽ നിലവിലുള്ള എൻജിനീയറുടെ ഭാഗത്തുനിന്നുവന്ന പരാമർശങ്ങൾ യോഗം ചർച്ചചെയ്തു. പി .എസ്.സി മുഖേനയുള്ള നിയമനം വൈകുകയാണെങ്കിൽ കരാറടിസ്ഥാനത്തിൽ യൂനിവേഴ്സിറ്റി എൻജിനീയറെ നിയമിക്കുന്നകാര്യം പരിഗണിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് വ്യക്തമാക്കി. മറ്റ് പ്രധാന തീരുമാനങ്ങൾ: --ഹോമി ഭാഭ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രം അംഗീകരിച്ചു. -സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ഫിസിക്കല്‍ സയന്‍സിന് കീഴില്‍ സെന്‍റര്‍ ഫോര്‍ ഫോട്ടോണിക്‌സ് തുടങ്ങും. -ഇ.എം.എം.ആര്‍.സിക്ക് കീഴില്‍ മള്‍ട്ടിമീഡിയ പരിശീലന കോഴ്സുകള്‍ തുടങ്ങും. -അച്യുതമേനോന്‍ ഫൗണ്ടേഷന്റെ അപേക്ഷപ്രകാരം ചെയര്‍ തുടങ്ങുന്നതിനുള്ള അപേക്ഷ നിയമാനുസൃതമായി പരിഗണിക്കും. സി. അച്യുതമേനോന്‍ ചെയര്‍ ഫോര്‍ സയന്റിഫിക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച് ഇന്‍ ഹ്യുമാനിറ്റീസ് ആന്‍ഡ് അലൈഡ് സബ്ജക്ട് എന്നപേരില്‍ ചെയര്‍ തുടങ്ങാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. -16ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ ബിരുദ മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപകരെ പങ്കെടുപ്പിക്കാത്ത കോളജുകളുടെ അഫിലിയേഷന്‍ പുതുക്കിനല്‍കില്ല. -അന്തമാനിലെ മലയാളി വിദ്യാർഥികൾക്ക് സംവരണം നൽകാവുന്നതാണ് എന്ന് സർക്കാറിനെ അറിയിക്കും. -സർവകലാശാലക്ക് കീഴിലുള്ള സെൽഫ് ഫിനാൻസിങ് സെൻസറുകളിലെ അധ്യാപകർക്ക് സ്ഥലംമാറ്റം അനുവദിക്കില്ല. -പരീക്ഷാഹാളിൽ 20 വിദ്യാർഥികൾക്ക് മാത്രമേ ഇരിപ്പിടം ഒരുക്കാവൂ എന്ന് തീരുമാനം പിൻവലിച്ചു. -സർവകലാശാലക്ക് കീഴിലെ ബി.എഡ് വിദ്യാർഥികളുടെ വർധിപ്പിച്ച ഫീസ് അടുത്ത അധ്യയനവർഷം മുതൽ ഈടാക്കും. -സ്വാശ്രയ കോളജുകളിലെ കഴിഞ്ഞ അഞ്ചുവർഷത്തെ റിസൽട്ട് പരിശോധിക്കും. -ജേണലിസം ഉത്തരക്കടലാസ് മൂല്യനിർണയത്തിന് ഹാജരാകാത്ത അധ്യാപകരെയും കോളജ് പ്രിൻസിപ്പൽമാരെയും വിളിച്ചുവരുത്തും -ഫിനാൻസ് ഓഫിസറായി നിയമിക്കാൻ യൂനിവേഴ്സിറ്റി തീരുമാനിച്ച ജോർജ് കുര്യൻ യോഗ്യനല്ലെന്ന് കണ്ടെത്തി. മറ്റൊരാളെ നിയമിക്കും. ജോലി ഉറപ്പാക്കാന്‍ ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ് പദ്ധതി വ്യവസായ സ്ഥാപനങ്ങളുമായി സഹകരണത്തിനുള്ള (ഇന്‍ഡസ്ട്രിയല്‍ ലിങ്കേജ്) പദ്ധതിയുടെ കരട് രൂപത്തിന് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. പഠിച്ചിറങ്ങുന്നവര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള അക്കാദമിക് സഹകരണമാണ് ലക്ഷ്യം. സര്‍വകലാശാലയുടെ കണ്‍സൽട്ടന്‍സി നയവും അംഗീകരിച്ചു. സര്‍വകലാശാല അധ്യാപകരെ കണ്‍സൽട്ടന്‍റായി ലഭിക്കാന്‍ വിവിധ ഏജന്‍സികള്‍ സമീപിക്കുന്നുണ്ട്. കണ്‍സൽട്ടന്‍സി വിഹിതത്തില്‍ 70 ശതമാനം അധ്യാപകര്‍ക്കും 30 ശതമാനം സര്‍വകലാശാലക്കുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.