ജില്ലയില 664 പേർ‍ക്ക് കോവിഡ്

കോഴിക്കോട്​: ജില്ലയില്‍ 664 കോവിഡ് പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 659 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നുപേർക്കും ഒരു ആരോഗ്യപ്രവർത്തകക്കും രോഗം സ്‌ഥിരീകരിച്ചു. 6560 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 484 പേര്‍ കൂടി രോഗമുക്തി നേടി. 10.27 ശതമാനമാണ് രോഗസ്​ഥിരീകരണ നിരക്ക്. രോഗം സ്ഥിരീകരിച്ച് 7136 പേരാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 527 പേർ ഉൾപ്പടെ 17926 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1171661 പേർ നിരീക്ഷണം പൂർത്തിയാക്കി. 3970 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.