ഡ്രൈവര്‍ ഗ്രേഡ് II: പ്രായോഗിക പരീക്ഷ രണ്ടിന്

കോഴിക്കോട്: ജില്ലയിലെ എൻ.സി.സി/ സൈനികക്ഷേമ വകുപ്പിലെ ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി) ( വിമുക്ത ഭടന്മാർക്കുമാത്രം) (എൻ.സി.എ-എസ്.സി) (കാറ്റഗറി നം. 529/2020) തസ്തികയുടെ പ്രായോഗിക പരീക്ഷ ഡിസംബര്‍ രണ്ടിന് രാവിലെ ആറ് മുതല്‍ കോഴിക്കോട് മാലൂര്‍കുന്നിലെ എ.ആര്‍. ക്യാമ്പ് മൈതാനത്ത് നടത്തും. പ്രഫൈലില്‍നിന്ന്​ ഡൗണ്‍ലോഡ് ചെയ്​ത അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ ഡ്രൈവിങ്​ ലൈസന്‍സ്, ഡ്രൈവിങ്​ ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, കോവിഡ് പോസിറ്റിവ് അല്ലെന്ന സത്യപ്രസ്താവന (നിശ്ചിത മാതൃക വെബ്‌സൈറ്റില്‍ ലഭ്യമാണ്) എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.