പരിസ്ഥിതി PACKAGE=== കനോലി കനാൽതീരത്ത്​ പുഴകൾ സംരക്ഷിക്കാൻ കൂട്ടായ്മ

കോഴിക്കോട്: ജില്ലയിൽ വ്യാപകമായി സ്വകാര്യ വ്യക്തികൾ പുഴകൾ കൈയേറി മണ്ണിട്ട് നികത്തിയത് കാരണം വർഷകാലത്ത് അതിഭീകരമായ വെള്ളപ്പൊക്ക ഭീഷണിയുള്ള ജില്ലയായി കോഴിക്കോട് മാറിയിട്ടും നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ല പുഴസംരക്ഷണ ഏകോപനസമിതി കനോലി കനാലിന്റെ തീരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധകൂട്ടായ്മ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. കെ-റെയിൽ സമരനായകൻ ടി.ടി. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തി. പുഴസംരക്ഷണ ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, വിവിധ പുഴസംരക്ഷണ സമിതി അംഗങ്ങളായ എം. ചന്ദ്രശേഖരൻ, എം.പി. കോയട്ടി, സലീം ബാബു, അനൂപ് കെ. അർജുൻ, പി. കോയ, പ്രദീപ് മാമ്പറ്റ, സക്കീർ പാറക്കാട്ട്, എം.സി. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.