കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിെൻറ വികസനത്തിന് സംസ്ഥാന സർക്കാർ 134.5 കോടി രൂപ അനുവദിച്ചു.
കോഴിക്കോടിന്റെ ഗതാഗതക്കുരുക്ക് വലിയൊരളവിൽ പരിഹരിക്കാൻ റോഡ് വികസനത്തിലൂടെ സാധിക്കും. മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡ് നവീകരണ പദ്ധതി യാഥാർഥ്യമാക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിരവധി തവണ ഇടപെട്ടിരുന്നു.
സംസ്ഥാനത്തെ സ്വപ്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വേണ്ടി രൂപവത്കരിച്ച പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 21ന് റോഡ് വികസനം സംബന്ധിച്ച് യോഗം ചേർന്നിരുന്നു. നിലവിലുള്ള തടസ്സങ്ങൾ നീക്കാനാവശ്യമായ നടപടിയും സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.