കോഴിക്കോട്: പ്രവാസി വ്യവസായിയിൽ നിന്ന് 59 ലക്ഷം രൂപ തട്ടിയെന്ന കേസിലെ പ്രതികൾ പൊലീസിനെതിെര നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഒന്നാംപ്രതി കൂത്തുപറമ്പ് സ്വദേശി ഒ. സിന്ധു സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് നൽകിയ പരാതിയിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജാണ് അന്വേഷണം നടത്തുന്നത്.
നടക്കാവ് പൊലീസ് കള്ളക്കേസിൽ പെടുത്തുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. കേസിലെ മറ്റൊരു പ്രതി ഷനൂബിൽ നിന്ന് മൊഴിയെടുത്ത പൊലീസ് അടുത്ത ദിവസം സിന്ധുവിൽ നിന്നും മൊഴിയെടുക്കുമെന്നാണ് വിവരം. തുടർന്ന് അസി. കമീഷണർ സിറ്റി പൊലീസ് േമധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും. പിന്നീടാണ് ആവശ്യമെങ്കിൽ എഫ്.ഐ.ആർ രജിസ്റ്റർ െചയ്യുക. പണംതട്ടിയ കേസിൽ ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. അതിനിടെ പണം നൽകിയിട്ടും കാറിെൻറ ഉടമാവകാശം മാറ്റിനൽകിയില്ലെന്നുകാണിച്ച് സിന്ധുവിനെതിരെ വെള്ളയിൽ പൊലീസ്, കോടതി നിർദേശപ്രകാരം മറ്റൊരു കേസും രജിസ്റ്റർ െചയ്തിരുന്നു.
പ്രവാസിയിൽ നിന്ന് തട്ടിയെടുത്ത കാർ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട ഈ കേസിൽ പ്രവാസിയുടെ ഭാര്യ നരിക്കുനി സ്വദേശി ശോഭയെയും പ്രതിചേർത്തിട്ടുണ്ട്. 2019 ഒക്ടോബറിൽ പരിചയപ്പെട്ട പ്രവാസിക്ക് കോഴിക്കോട്ടെ ഹോട്ടൽ, ബ്യൂട്ടിപാർലർ ബിസിനസുകളിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 59 ലക്ഷം തട്ടിയെന്നും പിന്നീട് ഫ്ലാറ്റിൽ വിളിച്ചുവരുത്തി മർദിച്ച് നഗ്ന ഫോട്ടോയെടുത്ത് ബ്ലാക്മെയിൽ ചെയ്ത് വീണ്ടും പണമാവശ്യപ്പെട്ടുെവന്നുമായിരുന്നു പ്രതികൾക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.