കോഴിക്കോട്: ജാനകിക്കാട് പ്രദേശത്തുനിന്ന് ലഭിച്ച ചത്ത കാട്ടുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ ജാഗ്രതാനിർദേശം. നിപ സർവൈലൻസിന്റെ ഭാഗമായാണ് പ്രദേശത്തുനിന്ന് ചത്ത പന്നികളുടെ സാമ്പിൾ പരിശോധനക്കയച്ചത്.
ജാനകിക്കാട് 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പന്നി കർഷകർക്കാണ് ജാഗ്രതാനിർദേശം നൽകിയത്. പന്നികളിൽ മാത്രമേ ആഫ്രിക്കൻ പന്നിപ്പനി കാണപ്പെടുന്നുള്ളൂ. മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ ഇത് പകരില്ല. ജില്ലയിൽ ഇത് ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പന്നി കർഷകരെയും പങ്കെടുപ്പിച്ച് ജില്ല മൃഗസംരക്ഷണ വകുപ്പ് വ്യാഴാഴ്ച ബോധവത്കരണ ക്ലാസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.