കുറ്റ്യാടി: 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്തതിന് 51 വർഷത്തിനുശേഷം കായക്കൊടി ചങ്ങരംകുളം ചാമക്കൽ പി. കണാരന് സൈന്യത്തിന്റെ അംഗീകാരപത്രം ലഭിച്ചു. 1965ലായിരുന്നു കണാരൻ സൈന്യത്തിൽ ചേർന്നത്. വയർലെസ്, ടെലിഫോൺ ഓപറേറ്ററായിട്ടായിരുന്നു ചുമതല. കശ്മീരിന്റെ അതിർത്തിയിൽ കിടങ്ങ് കുഴിച്ച് അതിനകത്തായിരുന്നു സൈന്യത്തിന് സന്ദേശം നൽകാനുള്ള സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നത്. രാപ്പകൽ ഭേദമന്യേ ബങ്കറിനുള്ളിലെ ദൗത്യം വിഷമംപിടിച്ചതായിരുന്നു. ബങ്കറിന് കാവൽനിന്ന പട്ടാളക്കാരിലൊരാൾ പാക് യുദ്ധവിമാനം കണ്ട് വെടിയുതിർത്തു. ഇതുമൂലം വിമാനത്തിലുള്ളവർ ലൊക്കേഷൻ മനസ്സിലാക്കുകയും ബങ്കർ ലക്ഷ്യമാക്കി ബോംബിടുകയും ചെയ്തു. ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 17 വർഷം സൈന്യത്തിൽ പ്രവർത്തിച്ചു. ഓപറേറ്ററായി സേവനം ചെയ്തതിനാലാണ് അംഗീകാരം ലഭിക്കാൻ വൈകിയത്.
ചങ്ങരംകുളം വാർഡ് വികസന സമിതി ആദരിച്ചു. വാർഡ് മെംബർ ഒ.പി. മനോജ് ഉപഹാരം നൽകി. സി.എൻ. ബാലഗോപാലൻ, ഇ.കെ. ഫസൽ, ജ്യോതി, കെ.വി. ശങ്കരൻ, അശോകൻ കുറ്റിയിൽ, ജയശ്രീ, എം.കെ. ഫാത്തിമ, വി.കെ. വിനീത, കെ.വി. കുഞ്ഞിക്കണ്ണൻ, ലീന അശോകൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.