കോഴിക്കോട്: ദ്യുതി കോഴിക്കോട്, തിരുവങ്ങൂർ നാട്യധാര, ചാവറ കൾച്ചറൽ സെന്‍റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേസരി ഭവനിൽ നടക്കുന്ന അംഗഹാരം മോഹിനിയാട്ടം ശില്പശാല ചിത്രകാരൻ മദനൻ ഉദ്ഘാടനം ചെയ്തു. മോഹിനിയാട്ടം നർത്തകിയൂടെ രേഖാ ചിത്രം വരച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
ഡോ. കലാമണ്ഡലം സുഗന്ധി പ്രഭു നയിക്കുന്ന ശില്പശാല യിൽ പ്രമുഖ നർത്തകരുടെ സോദാഹരണ പ്രഭാഷണങ്ങളും അവതരണങ്ങളും ഉണ്ടായിരിക്കും. സമാപനസമ്മേളന ദിവസം വിനോദ് മങ്കര സംവിധാനം ചെയ്ത കല്യാണിക്കുട്ടി അമ്മയെ കുറിച്ചുള്ള "മോഹിനിയാട്ടത്തിന്‍റെ അമ്മ " എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനവും ചർച്ചയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.