കോഴിക്കോട്: താലൂക്ക് ഓഫിസിൽ അനന്തരാവകാശ അപേക്ഷ ഫയലുകൾ കെട്ടിക്കിടക്കുമ്പോഴും നടപടികളൊന്നുമില്ല. നാലുമാസത്തോളമായി അനന്തരാവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ പരിഹാരമാകാതെ കെട്ടിക്കിടക്കുകയാണെന്നാണ് പരാതി. 1700ഓളം അപേക്ഷകളാണ് കോഴിക്കോട് താലൂക്ക് ഓഫിസിൽ കെട്ടിക്കിടക്കുന്നത്. പല ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ ആവശ്യക്കാർ ദുരിതത്തിലാകുകയാണ്.
സെക്ഷനിൽ ആളില്ലാത്തതിനാലും പാസ്വേഡ് നൽകാത്തതിനാലും അപേക്ഷ നീങ്ങുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്. ഓഫിസിലെത്തുമ്പോൾ സെക്ഷനിൽ ആളില്ലാത്തതിനാൽ പല തവണ തിരിച്ചുപോകേണ്ടി വരുകയാണത്രെ. ഇതുമൂലം ഉദ്യോഗസ്ഥരുമായി അപേക്ഷകർക്ക് വാക്തർക്കത്തിലേർപ്പെണ്ടേിവരുകയാണ്. വില്ലേജ് ഓഫിസിൽ നിന്നും റിപ്പോർട്ട് ലഭിച്ചിട്ടും ഗസറ്റിലേക്ക് അയക്കാതെ കെട്ടിക്കിടക്കുകയാണ്. നവകേരള സദസ്സിന്റെ പേരിൽ ആഴ്ചകളായി പല ജീവനക്കാരും കലക്ടറേറ്റിലും താലൂക്ക് ഓഫിസിലുമെത്തി ഒപ്പിട്ട് പോകുകയായിരുന്നു. ചോദിക്കുന്ന സമയത്ത് മീറ്റിങ്ങിലാണെന്നാണ് പറയുന്നതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.