നമ്പ്രത്ത്കര യു. പി സ്കൂളിലെ ടാലൻ്റ് ലാബ്( അരങ്ങ്) പ്രവർത്തനങ്ങൾ ഡോ. മധുസൂദനൻ ഭരതാഞ്ജലി ഉദ്ഘാടനം ചെയ്യുന്നു

നമ്പ്രത്ത്കര യു.പി സ്കൂളിൽ "അരങ്ങ്" ടാലൻ്റ് ലാബ് തുടങ്ങി

നമ്പ്രത്ത്കര: നമ്പ്രത്ത്കര യു. പി സ്കൂളിലെ ടാലൻ്റ് ലാബ്( അരങ്ങ്) പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നർത്തകനും അധ്യാപകനുമായ ഡോ. മധുസൂദനൻ ഭരതാഞ്ജലി നിർവഹിച്ചു. കുട്ടികൾക്കായി ടാലൻ്റ് ലാബ് വഴി സംഗീതം, നൃത്തം, ഗിറ്റാർ, ചിത്രരചന, കളരിപ്പയറ്റ്, കരാട്ടെ, വയലിൻ, ബെസ്റ്റ് ഇംഗ്ലീഷ് തുടങ്ങിയവയുടെ ക്ലാസുകൾ നൽകുന്നതാണ് പദ്ധതി.

കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമല ടീച്ചർ അധ്യക്ഷത വഹിച്ചു. മാർഷ്യൽ ആർട്സിൽ ഡോക്ടറേറ്റ് നേടിയ ബി.കെ. ശ്രീനിവാസനെ ആദരിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ കെ.സി. രാജൻ, അമൽ സരാഗ, പ്രധാനാധ്യാപിക ടി.പി. സുഗന്ധി, മാനേജ്മെൻ്റ് പ്രതിനിധി നിതിൻ കുനിയിൽ, പി.ടി.എ പ്രസിഡൻ്റ് സുനിൽ പാണ്ടിയാടത്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - "Arang" Talent Lab started at Nambrathkara UP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.