കോഴിക്കോട്: ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി യുവാവും സംഘവും വീടും മുറ്റത്ത് നിർത്തിവെച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും അടിച്ചു തകർത്തെന്ന പരാതിയിൽ കേസ്. ചാലപ്പുറം വെള്ളിഞ്ചേരി വി.ടി. ഹൗസിൽ അശ്വതിയാണ് (20) മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
കണ്ണൂർ സ്വദേശി വി.ജി. ശ്രീജിത്തിനെതിരെയാണ് (38) പരാതി. പ്രേമ വിവാഹം കഴിഞ്ഞ് മൂന്നു മാസത്തിനു ശേഷം ഭർത്താവ് നേരത്തേ വിവാഹിതനാണെന്നറിഞ്ഞ് യുവതി സ്വന്തം വീട്ടിലെത്തി ആത്മഹത്യശ്രമം നടത്തിയിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഭർത്താവും സംഘവും അതിക്രമം കാണിച്ചതായാണ് പരാതി.
ഞായറാഴ്ചയാണ് സംഭവമെന്നും പറയുന്നു. വീട്ടിൽ അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.