വടകര: അഴിയൂർ കോറോത്ത് റോഡിൽ കൃഷിയിടത്തിൽ 68 തെങ്ങിൻ തൈകൾ വെട്ടിനശിപ്പിക്കപ്പെട്ട നിലയിൽ. കോറോത്ത് റോഡിലെ കുന്നത്ത് താഴെ മാത നിവാസിൽ പ്രകാശന്റെ ഉടമസ്ഥതയിലുള്ള അഴിയൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പിറകുവശത്തെ ഭൂമിയിലെ തെങ്ങിൻ തൈകളാണ് വ്യാപകമായി വെട്ടിനശിപ്പിച്ചത്. കുലച്ചതും കുലക്കാറായതുമായി ആറുവർഷം പ്രായമായ പുതിയതരം കുള്ളൻ തെങ്ങിൻ തൈകളാണ് സ്ഥലത്തിന്റെ വിവിധ ഭാഗങ്ങളിലായി വെട്ടിവീഴ്ത്തിയത്. 70 സെന്റ് ഭൂമിയിൽ 78 തെങ്ങിൻ തൈകൾ നട്ട് പരിപാലിച്ച് വരുകയായിരുന്നു. മരം മുറിക്കുന്ന യന്ത്രമുപയോഗിച്ചാണ് വെട്ടിവീഴ്ത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെയാണ് പറമ്പിലെ തെങ്ങിൻ തൈകൾ നശിപ്പിച്ച വിവരം അറിയുന്നത്. വീടിന് കുറച്ച് അകലെയായി മയ്യഴിപ്പുഴയുടെ ഭാഗമായി വരുന്ന ഭാഗത്താണ് കൃഷിയിടം സ്ഥിതിചെയ്യുന്നത്. പ്രദേശത്ത് രാത്രി മദ്യപസംഘങ്ങൾ തമ്പടിക്കുന്നതായി വിവരമുണ്ട്. ആർ.എം.പി നേതാവ് മോനാച്ചി ഭാസ്കരന്റെ മരുമകനാണ് പ്രകാശൻ. പ്രകാശന്റ പരാതിയിൽ ചോമ്പാല പൊലീസ് സ്ഥലത്ത് പരിശോധന നടത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.