കോഴിക്കോട്: െട്രയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്ഥലങ്ങളിലാണ് ബുധനാഴ്ച രാത്രി മുതല്‍ ലോക്കൽ പൊലീസിെൻറ സഹായത്തോടെ റെയില്‍വേ പൊലീസ് പരിശോധന നടത്തുന്നത്.
പ്രതി മലയാളിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ ട്രെയിനിൽ കയറിയ തൃശൂർ റെയില്‍വേ സ്റ്റേഷനിലെ ഉൾപ്പെടെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്. ബുധാനഴ്ച രാത്രി ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് െട്രയിനിലായിരുന്നു സംഭവം.
ഹോംനഴ്സായ കോഴിക്കോട്ടെ യുവതി എറണാകുളത്തുനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ മദ്യലഹരിയിലായിരുന്ന യുവാവ് ശല്യം ചെയ്യുകയായിരുന്നു.
ബഹളംവെച്ച് ചങ്ങല വലിച്ചതോെട ട്രെയിൻ നിർത്തിയ സമയത്താണ് ഇയാൾ ഓടിരക്ഷപ്പെട്ടത്. കോഴിക്കോട് റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.