ഒാ​േട്ടാ ഡ്രൈവർ ചികിത്സാസഹായം തേടുന്നു

കോഴിക്കോട്​: വൃക്കരോഗം പിടിപെട്ട്​ കിടപ്പിലായ നഗരത്തിലെ ഒാ​േട്ടാ ഡ്രൈവർ ചികിത്സാസഹായം തേടുന്നു. നെല്ലിക്കോട്​ കെ.ടി താഴത്തെ വടക്കേ​തൊടി സ്വരാജാണ്​ സഹായം തേടുന്നത്​.

രോഗംപിടിപെട്ടതോടെ നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ്​ ചെയ്​തുവരുകയാണ്​. വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ വേണമെന്നാണ്​ ചികിത്സിക്കുന്ന ഡോക്​ടർമാർ അറിയിച്ചത്​.

ഭാര്യയും സ്കൂളിൽ പഠിക്കുന്ന രണ്ട്​ കുട്ടികളും പ്രായമായ പിതാവും മാതാവും അടങ്ങുന്ന സ്വരാജി​െൻറ കുടുംബത്തിന്​ ഇതിനുള്ള സാമ്പത്തിക ശേഷിയില്ല.

രോഗം വന്നതോടെ ഒരു വഷത്തോളമായി ജോലിക്കുപോകാനും കഴിഞ്ഞിട്ടില്ല. ചികിത്സക്കാവശ്യമായ തുക സമാഹരിക്കുന്നതിന്​ വാർഡ്​ കൗൺസിലർ എം.പി. സുരേഷ്​ ചെയർമാനും ആമാട്ട്​ രാധാകൃഷ്​ണൻ കൺവീനറും പി. സുധാകരൻ ട്രഷററുമായി വടക്കേതൊടി സ്വരാജ്​ സഹായ കമ്മിറ്റി രൂപവത്​കരിച്ചു.

സമിതിയുടെ പേരിൽ ബാങ്ക്​ ഒാഫ്​ ബറോഡയുടെ പാലാഴി ശാഖയിൽ 212101012000496 നമ്പറായി അക്കൗണ്ട്​ തുടങ്ങിയിട്ടുണ്ട്​. ​െഎ.എഫ്​.എസ്​.സി കോഡ്​: VIJB0002121. ഫോൺ: 9746132132, 9349730546.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.