കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ഓവുചാലിൽനിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പുരുഷേൻറതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
45-50 ഇടയിൽ പ്രായമുള്ളയാളുടേതാണ് മൃതദേഹം. മൃതദേഹത്തിന് രണ്ടു മുതൽ ആറു മാസത്തിനിടയിൽ പഴക്കമുണ്ട്. ആളെ തിരിച്ചറിയാനുതകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. മരണ കാരണവും വ്യക്തമല്ല. എല്ലുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. അതിെൻറ ഫലം വന്നാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ. മെഡിക്കൽ കോളജ് ആശുപത്രിയിലോ സമീപ പ്രദേശങ്ങളിൽ എവിടെയെങ്കിലുമോ ആളുകളെ കാണാതായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ആശുപത്രിയിലെ എട്ടാം വാർഡിനു പിറകുവശത്തെ ഒഴിഞ്ഞ ഭാഗത്തുള്ള ഓവുചാലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി തലയോട്ടിയും അസ്ഥിയും മാത്രമായ അവസ്ഥയിലായിരുന്നു. കോവിഡ് വന്നതോടെ വാർഡുകളെല്ലാം കോവിഡ് വാർഡുകളാക്കിയതിനാൽ ഒന്നര വർഷമായി അടച്ചിട്ട ഒഴിഞ്ഞഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.