കൊടുവള്ളി: എരഞ്ഞിക്കോത്ത് കാള വിരണ്ടോടിയത് പ്രദേശവാസികളെയും നാട്ടുകാരെയും പരിഭ്രാന്തിയിലാക്കി. ശനിയാഴ്ചയാണ് വണ്ടിയിൽ നിന്നും ഇറക്കുന്നതിനിടെ കാള കയർ പൊട്ടിച്ച് ഓടിയത്. ഒന്നര കിലോമീറ്ററോളം ഓടിയ കാളയെ നാട്ടുകാരും ഉടമസ്ഥരും ശ്രമിച്ചിട്ടും തളക്കാൻ സാധിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ അഗ്നിശമന സേനയെ വിവരമറിയിച്ചു. ഞായറാഴ്ച 12 ഓടെ മുക്കത്ത് നിന്നുമെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ഏറെ ശ്രമത്തിനൊടുവിൽ ചാത്തമംഗലം പഞ്ചായത്തിലെ നെച്ചുളി കോട്ടുളിതാഴത്ത് വെച്ച് കാളയെ പിടികൂടി.
കാള ഇടിച്ചു തെറിപ്പിച്ച നെച്ചൂളി ഗോപാലനെ (70) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എരഞ്ഞിക്കോത്ത് സ്വദേശി മുർഷിദിന്റെ ഉടമസ്ഥതയിലുള്ളതാണ് കാള. മുക്കം അഗ്നിശമന സുരക്ഷ സേനയിലെ അസി.സ്റ്റേഷൻ ഓഫിസർ സി.കെ മുരളീധരൻ, പി. അബ്ദുൽ ഷുക്കൂർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ കെ.സി. സലിം, എ. നിപിൻ ദാസ്, കെ.പി. അമീറുദ്ദീൻ, കെ. രജീഷ്, കെ.എസ്. ശരത്, വി.എം. മിഥുൻ, സുജിത്ത്, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കാളയെ പിടിച്ചുകെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.