കൂട്ടാലിട: ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതിക്ക് വേണ്ടി ഡെൽറ്റ റോക്സ് കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി (സിയാക്) വെള്ളിയാഴ്ച ചെങ്ങോടുമല സന്ദർശിക്കും. സിയാക് ചെയർമാൻ ഉൾപ്പെടെ ഏഴുപേരാണ് സംഘത്തിൽ ഉണ്ടാവുക.
കമ്പനിക്ക് ജില്ല പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി നൽകിയ പാരിസ്ഥിതികാനുമതി ജില്ല കലക്ടർ മരവിപ്പിച്ചതോടെയാണ് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി മുമ്പാകെ പുതിയ അപേക്ഷ നൽകിയത്.
ഈ അപേക്ഷയിൽ തീർപ്പുകൽപിക്കാൻ സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതിയിലെ ഡോ. ഈസ, കൃഷ്ണപ്പണിക്കർ എന്നിവർ ചെങ്ങോടുമല സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് തികച്ചും ഏകപക്ഷീയമാണെന്നാരോപിച്ച് സമരസമിതി ഹൈകോടതിയെ സമീപിച്ചു.
സമരസമിതിയേയും പഞ്ചായത്തിനേയും കേൾക്കാതെ പാരിസ്ഥിതികാനുമതി നൽകരുതെന്ന് കോടതി ഉത്തരവിട്ടു.
തുടർന്ന് സിയാക്ക് അന്നത്തെ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ കാറാങ്ങോട്ടിെൻറയും സമരസമിതിക്ക് വേണ്ടി അഡ്വ. ഹരീഷ് വാസുദേവിെൻറയും വാദംകേട്ടു. ഇതിെൻറ അടിസ്ഥാനത്തിൽ നേരത്തെ വന്ന സംഘം സമർപ്പിച്ച റിപ്പോർട്ട് തള്ളുകയും പഠനം നടത്താൻ പുതിയ സംഘത്തെ നിയോഗിക്കുകയുമാണ് ചെയ്തത്. പുതിയ സംഘം സത്യസന്ധമായ റിപ്പോർട്ട് തയാറാക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിെൻറ കുടിവെള്ള ടാങ്ക് തകർത്ത് ആ സ്ഥലം കൈയേറിയാണ് മൈനിങ് പ്ലാൻ തയാറാക്കിയത്. എട്ടു ക്വാറി കമ്പനിയുടെ പേരിൽ 80 ഏക്കർ സ്ഥലം ചെങ്ങോടുമലയിൽ ഉണ്ട്.
അതുകൊണ്ട് ഇപ്പോൾ പാരിസ്ഥിതികാനുമതിക്ക് അപേക്ഷിച്ച 12 ഏക്കറിൽ മാത്രം പരിശോധന നടത്തിയാൽ പോരെന്നും 80 ഏക്കറിലും പരിശോധന നടത്തണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.