പാലേരി: തോട്ടത്താംങ്കണ്ടിയിൽ യു.ഡി.എഫ് വിജയാഹ്ലാദത്തിനിടെ രണ്ടുതവണ സംഘർഷം. ഇതിൽ അഞ്ച് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പാലേരിക്കടുത്ത് തോട്ടത്താംങ്കണ്ടിയിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ കൈയേറ്റത്തിൽ രണ്ടുപേർക്ക് പരിക്ക്. യു.ഡി.എഫ് പ്രവര്‍ത്തകരായ വാതുക്കപറമ്പില് ഹാരിസ്, കൈതക്കൊല്ലി പ്രഹ്ലാദന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഞ്ഞോറയില്നിന്ന് തോട്ടത്താംങ്കണ്ടിയിലേക്ക് പ്രകടനം നടത്തുകയായിരുന്ന പ്രവര്‍ത്തകള്‍ക്ക് നേരെയാണ് സി.പി.എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. പ്രകടനത്തില്‍ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പേര് പരാമര്ശിക്കരുതെന്നാവശ്യപ്പെട്ട് എത്തിയ സി.പി.എം പ്രവര്‍ത്തകരും പ്രകടനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
വൈകീട്ട് അഞ്ചിന് യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിലും തോട്ടത്താങ്കണ്ടിയിൽ യു.ഡി.എഫ്- സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അജയൻ മുടപ്പിലോട്ട് (32), കോൺഗ്രസ് പ്രവർത്തകരായ ദിജീഷ് കായത്തിരിക്കൽ (33), സുര ആശാരികണ്ടി (48) എന്നിവർക്കാണ് പരിക്കേറ്റത്. തോളെല്ലിന് പരിക്കേറ്റ മുടപ്പിലോട്ട് അജയനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പേരാമ്പ്ര താലൂക്കാശുപത്രിയിലും ചികിത്സതേടി. പാലേരി പാറക്കടവിൽനിന്ന് തോട്ടത്താങ്കണ്ടിയിലേക്ക് നടത്തിയ പ്രകടനത്തിന് നേരെ സി.പി.എം പ്രവർത്തകർ ആയുധങ്ങളുമയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.