മ​രം വീ​ണ് പ​രി​ക്കേ​റ്റ താ​ത്ത​ങ്ങോ​ട്ടി​ൽ ഫാ​ത്തി​മ ഫ​സ്മി​ന ആ​ശു​പ​ത്രി​യി​ൽ

മരം വീണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്

രാ​മ​നാ​ട്ടു​ക​ര: മ​രം വീ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്ക്. രാ​മ​നാ​ട്ടു​ക​ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി താ​ത്ത​ങ്ങോ​ട്ടി​ൽ സ​ലാ​ഹു​ദ്ദീ​നി​ന്റെ മ​ക​ൾ ഫാ​ത്തി​മ ഫ​സ്മി​ന​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പെ​യ്ത ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലു​മാ​ണ് ഈ​സ്റ്റ് വൈ​ദ്യ​ര​ങ്ങാ​ടി കാ​ര​ക്കു​ന്ന് റോ​ഡി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

പു​ളി​ക്ക​ൽ ഷാ​ജ​ഹാ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലെ വ​ലി​യ തേ​ക്കാ​ണ് ക​ട​പു​ഴ​കി​യ​ത്. ഫാ​ത്തി​മ ഫ​സ്മി​ന​യെ ഉ​ട​ൻ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​വി​ലെ സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മ​റ്റാ​ർ​ക്കും പ​രി​ക്കി​ല്ല.

Tags:    
News Summary - Class 9 student injured by falling tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.