കോഴിക്കോട്: കോവിഡ് തീവ്രവ്യാപനമുണ്ടായ തദ്ദേശ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തുന്നതിെൻറ ഭാഗമായി പ്രതിവാര രോഗവ്യാപന തോത് ഏഴില്‍ കൂടുതലുള്ള കോര്പറേഷന്, മുനിസിപ്പാലിറ്റി വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിട്ടു. അതിവ്യാപനമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗവ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേക കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. 32 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു
ജില്ലയിൽ ആഗസ്റ്റ് 30 മുതൽ അടിയന്തര വൈദ്യസഹായം, അടുത്ത ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട യാത്രകൾ, ചരക്കുനീക്കം, ദീർഘദൂര യാത്രകൾ, ട്രെയിൻ, വിമാനം, കപ്പൽ എന്നിവക്കുള്ള അടിയന്തര പ്രാധാന്യമുള്ളവ ഒഴികെയുള്ള എല്ലാ യാത്രകൾക്കും രാത്രി പത്തുമുതൽ രാവിലെ ആറുവരെ പൂർണ നിരോധനമാണ്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ല പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
1. കോവിഡ് തീവ്ര വ്യാപനമുള്ള വാർഡുകളിൽ ബാരിക്കേഡിങ് ഏർപ്പെടുത്തും. കോവിഡ് പോസിറ്റിവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറൻറീനില്‍ തുടരണം. ഈ വാര്‍ഡുകളുടെ/ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല. ഇക്കാര്യം തദ്ദേശ ഭരണ സെക്രട്ടറിമാരും പൊലീസും ഉറപ്പാക്കും.
2. എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയരാക്കും. ഇത് അതതു മെഡിക്കല്‍ ഓഫിസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.
3. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെ അവശ്യ സാധനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദനീയമായിട്ടുള്ളൂ. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.
4. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം.
5. ഇവിടങ്ങളിലുള്ളവർ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തിറങ്ങരുത്. സഹായങ്ങൾക്ക് ആർ.ആർ.ടി വളൻറിയേഴ്സിനെ വിളിക്കാം.
6. രോഗനിരക്ക് കൂടിയ വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും.
8. ദേശീയപാത, സംസ്ഥാന പാത വഴി യാത്രചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടില്ല.
9. വാര്‍ഡുകളില്‍ രാത്രി ഏഴുമുതല്‍ രാവിലെ അഞ്ചുവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായ യാത്രക്ക് ഇളവുണ്ടാകും.
കോഴിക്കോട് കോർപറേഷൻ: വാർഡ് -18, 2, 4, 8, 7, 26, 21, 3, 20, 10, 12. കൊയിലാണ്ടി മുനിസിപ്പാലിറ്റി: വാർഡ് -10, 8, 19, 34, 17, 29, 21, 30, 20, 14, 11, 7, 9, 3, 26, 13, 1, 27, 16, 2, 33, 5, 4, 22, 12. മുക്കം മുനിസിപ്പാലിറ്റി: വാർഡ് -15, 29, 18, 25, 4, 12, 23, 1, 3, 10, 13, 11, 16, 8, 26, 6, 30, 24, 17. വടകര മുനിസിപ്പാലിറ്റി: വാർഡ് -14, 20, 12, 32. പയ്യോളി മുനിസിപ്പാലിറ്റി: വാർഡ് -21, 6, 23, 13, 25, 7, 34, 26, 28, 30, 31. രാമനാട്ടുകര മുനിസിപ്പാലിറ്റി: വാർഡ് -10, 9, 5, 2, 15, 3, 24, 22, 31, 13, 16. ഫറോക്ക് മുനിസിപ്പാലിറ്റി. വാർഡ് - 3, 34, 31, 20, 35, 8, 22, 2, 13, 18, 11. കൊടുവള്ളി മുനിസിപ്പാലിറ്റി: വാർഡ് -14, 36, 34, 32, 23, 29, 4, 26, 1, 15.
കൂരാച്ചുണ്ട്, കായണ്ണ, കൂടരഞ്ഞി, കക്കോടി, കോട്ടൂർ, കട്ടിപ്പാറ, മൂടാടി, ചാത്തമംഗലം, മാവൂർ, പുതുപ്പാടി, കൂത്താളി, പേരാമ്പ്ര, തിരുവമ്പാടി, എടച്ചേരി, തലക്കുളത്തൂർ, ചക്കിട്ടപാറ, ഓമശ്ശേരി, ചെങ്ങോട്ടുകാവ്, പെരുവയൽ, കുന്ദമംഗലം, തൂണേരി, നടുവണ്ണൂർ, ഉള്ള്യേരി, ബാലുശ്ശേരി, വളയം, അത്തോളി, നന്മണ്ട, കാരശ്ശേരി, കാക്കൂർ, കോടഞ്ചേരി, കുരുവട്ടൂർ, കൊടിയത്തൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.