കോഴിക്കോട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലുള്ള പ്രതിഷേധത്തിെൻറ മറവിൽ ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്ക് നേരെ സി.പി.എം വ്യാപക ആക്രമണം നടത്തുകയാണെന്ന് കോൺഗ്രസ് ജില്ല നേതൃത്വം ആരോപിച്ചു. ആക്രമണ കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നേതാക്കൾ സിറ്റി പൊലീസ് കമീഷണർ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
പ്രതിഷേധക്കാരും െപാലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സി.പി.എം നേതൃത്വത്തിെൻറ അറിവോടെയാണ് കോൺഗ്രസ് ഓഫിസുകൾ തകർക്കാൻ ശ്രമിക്കുന്നതെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ജനാധിപത്യത്തിനു നേരെയുള്ള തേർവാഴ്ചയാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും നടത്തുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ്, ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, കെ. പ്രവീൺ കുമാർ, പി.എം. നിയാസ് തുടങ്ങിയവരും സംസാരിച്ചു.
കക്കോടി കോണ്‍ഗ്രസ് ഓഫിസ് തകര്‍ക്കുകയും കമ്പ്യൂട്ടറും ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങളും നശിപ്പിക്കുകയും ചെയ്തതായി നേതാക്കൾ പറഞ്ഞു. അക്രമികൾ തകർത്ത ഗാന്ധിജി, അയ്യൻകാളി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ ഛായാചിത്രങ്ങളുമായാണ് കോൺഗ്രസ് പ്രവർത്തകർ കമീഷണർ ഓഫിസിന് മുന്നിലെത്തിയത്. പ്രതിഷേധത്തിനുശേഷം നേതാക്കൾ സിറ്റി െപാലീസ് കമീഷണർക്ക് പരാതി നൽകി. കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് കമീഷണർ ഉറപ്പുനൽകിയതായി ടി. സിദ്ദീഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.