കോഴിക്കോട്: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയില്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ നിറംകെടുത്താന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന് പോപുലർ ഫ്രണ്ട് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനലക്ഷങ്ങള്‍ അണിനിരന്ന സമ്മേളനത്തിലുടനീളം ഉയര്‍ന്നത് ആർ.എസ്.എസിനും സംഘ്പരിവാറിന്റെ ഹിന്ദുത്വ ഭീകരതക്കുമെതിരായ മുദ്രാവാക്യങ്ങളാണ്. അത്തരം ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ പോപുലര്‍ ഫ്രണ്ടിന്റെ നിലപാടിന്റെ ഭാഗമാണ്. റാലിയില്‍ പങ്കെടുത്ത കുട്ടി മുഴക്കിയ മുദ്രാവാക്യത്തിന്റെ മറപിടിച്ച് സംഘടനയെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. കുട്ടി മുഴക്കിയത് സംഘടന ഔദ്യോഗികമായി നല്‍കിയ മുദ്രാവാക്യങ്ങളല്ല. എന്നാല്‍, ആർ.എസ്.എസും തീവ്രസംഘടനകളും ഈ വിഷയത്തെ മതങ്ങളുമായി കൂട്ടിക്കെട്ടി വ്യാജപ്രചാരണം നടത്തുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരായി റാലിയില്‍ ആരും മുദ്രാവാക്യം വിളിച്ചിട്ടില്ല. ഇതരമതസ്ഥര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുക എന്നത് പോപുലര്‍ ഫ്രണ്ടിന്റെ നയമോ നിലപാടോ അല്ല. എന്നാല്‍, മുദ്രാവാക്യത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തശേഷം ആർ.എസ്.എസ് പ്രചരിപ്പിച്ച ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍പോലും ഏറ്റെടുത്തത്. സംസ്ഥാന വ്യാപകമായി തെരുവുകള്‍തോറും ആർ.എസ്.എസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, സെക്രട്ടറി സി.ഇ. റഊഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.