കോഴിക്കോട്: നഗരത്തിലെ വീട്ടിൽ ദമ്പതികളെ മുറിക്കുള്ളിൽ ബന്ദിയാക്കി മുളകുപൊടിവിതറി മോഷണം. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി.എ ഹൗസ് വളപ്പിലുള്ള സലാമിെൻറ വീട്ടിലാണ് ഞായറാഴ്ച പുലർച്ചെ കവർച്ച നടന്നത്. ജനലിലെ മര അഴികൾ മുറിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാവ് സലാമും ഭാര്യ റാബിയയും ഉറങ്ങിയ മുറി ആദ്യം പുറത്തുനിന്ന് ഷാൾ ഉപയോഗിച്ച് തുറക്കാനാവാത്ത വിധം കെട്ടുകയായിരുന്നു.
തുടർന്ന് മുകൾ നിലയിലെ ആളില്ലാത്ത മുറിയിലെത്തി അലമാരയടക്കം തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ടു. ഇവിടെ നിന്ന് ഒന്നും ലഭിക്കാതായതോടെ വീണ്ടും താഴെ സലാമിെൻറ മകൾ ആയിഷയുടെ മുറിയിലെത്തി. ഉണർന്ന് ബഹളംവെച്ച അവരുമായി പിടിവലി നടത്തിയ കള്ളൻ ഒരു പവെൻറ സ്വർണ ബ്രേസ്ലെറ്റ് കൈക്കലാക്കി. തുടർന്ന് ആയിഷക്കുനേരെ മുളകുപൊടിയെറിഞ്ഞ് കടന്നുകളയുകയായിരുന്നു. കുടുംബം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂമിലെ പട്രോളിങ് സംഘം എത്തി മേഖലയിലാകെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മേൽക്കൂരയിലെ ഓടിളക്കി അകത്തുകയറാനുള്ള ശ്രമം വീടിന് മച്ചുള്ളതിനാൽ പരാജയപ്പെട്ടതോടെയാണ് മോഷ്ടാവ് ജനൽ അഴി ഹാക്സോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉള്ളിൽ കടന്നത്. വിരലടയാളം പതിയാതിരിക്കാൻ ഇയാൾ കൈയുറകൾ ധരിച്ചിരുന്നു.
െഡപ്യൂട്ടി പൊലീസ് കമീഷണർ സ്വപ്നിൽ മഹാജൻ, ടൗൺ അസി. കമീഷണർ പി. ബിജുരാജ്, സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എ. ഉമേഷ്, ടൗൺ ഇൻസ്പെക്ടർ പി. രാജേഷ്, എസ്.ഐ ഷൈജു എന്നിവരും വിരലടയാള വിദഗ്ധൻ പി. ശ്രീരാജ്, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.