കോഴിക്കോട്: ജില്ലയിൽ പുരോഗമിക്കുന്ന സി.പി.എം ലോക്കൽ സമ്മേളനങ്ങളിൽ ഏരിയ, ജില്ല നേതൃത്വത്തിനെതിരെ ഉയരുന്നത് കടുത്ത വിമർശനം. വർഗ ബഹുജന സംഘടനകളുടെ നിർജീവത, കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീമിനും കെ.കെ. ശൈലജക്കുമുണ്ടായ കനത്ത തോൽവി, ചില നേതാക്കളിൽ പദവികൾ കേന്ദ്രീകരിക്കുന്നത് തുടങ്ങിയവയാണ് പല സമ്മേളനങ്ങളിലും വലിയ ചർച്ചക്കും വിമർശനങ്ങൾക്കും വഴിവെച്ചത്.
പാർട്ടി ജില്ല സെക്രട്ടേറിയറ്റിലുള്ളവരെ ട്രേഡ് യൂനിയനുകളുടെയും മറ്റു വർഗ സംഘടനകളുടെയും തലപ്പത്ത് നിയോഗിക്കുന്നതിനൊപ്പം സഹകരണ ബാങ്കുകൾ, സംഘങ്ങൾ, സർക്കാർ, സർക്കാറിതര സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലകൾകൂടി ഏൽപിക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ജോലിഭാരം കാരണം ഇവരുടെ പാർട്ടി പ്രവർത്തനം കാര്യക്ഷമമല്ല എന്നടക്കം ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉയർന്നത്.
ഡി.വൈ.എഫ്.ഐ സമരരംഗത്തുനിന്ന് പൂർണമായും പിന്മാറി. മറ്റു വർഗ ബഹുജന സംഘടനകൾ പലതും നിർജീവമാണ്. സമ്മേളനങ്ങളും മെംബർഷിപ് പ്രവർത്തനവുമാണ് കാര്യക്ഷമമായി നടക്കുന്നത്. പ്രക്ഷോഭങ്ങൾ കുറഞ്ഞതിനാൽ ഈ രംഗങ്ങളിലൂടെ പാർട്ടിയിലേക്ക് മികച്ച ‘റിക്രൂട്ട്മെന്റ്’ നടക്കുന്നില്ലെന്നും കൊയിലാണ്ടി, വടകര ഏരിയകൾക്ക് കീഴിലെ സമ്മേളനങ്ങളിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പാർട്ടി അംഗങ്ങളിൽനിന്നുമാത്രം പണം പിരിച്ച് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ജില്ല കമ്മിറ്റി ഓഫിസിനോട് ചേർന്ന് നിർമിച്ച എ.കെ.ജി മെമ്മോറിയൽ ഹാളിന്റെ കണക്കുകൾ പാർട്ടി അംഗങ്ങൾക്ക് ലഭ്യമാക്കാത്തതും, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ഓഫിസ് നിർമാണം സംബന്ധിച്ചുള്ള മുൻ പരാതികളും സമ്മേളനങ്ങളിൽ ചോദ്യങ്ങളായി.
പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമെതിരെയും വിമർശനങ്ങളുണ്ട്. ബാങ്കുകളുടെ പ്രവർത്തനവും ജീവനക്കാരുടെ പെരുമാറ്റവും തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ഇടപെടലുകളിലെ പോരായ്മകളുമാണ് ആക്ഷേപമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തിൽ പാർട്ടി-തദ്ദേശ ഭരണ സമിതി ഏകോപനം കാര്യക്ഷമമാകണമെന്നും ആവശ്യമുയർന്നു.
അതേസമയം കുരുവട്ടൂർ, പുറമേരി തുടങ്ങി വിവിധ ലോക്കൽ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരവുമുണ്ടായി. ലോക്കൽ കമ്മിറ്റികളിൽ പതിവിനേക്കാൾ കൂടുതലായി മത്സര സാധ്യതകർ നിഴലിച്ച പശ്ചാത്തലത്തിൽ വലിയ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയും നടന്ന വടകര ഏരിയ സമ്മേളനത്തിലും മത്സരമുണ്ടായത് നേതൃത്വത്തിന് ഞെട്ടലായി. ജില്ല സെക്രട്ടറി പി. മോഹനൻ ഉൾപ്പെടെയുള്ള നേതാക്കൾ അഭ്യർഥിച്ചിട്ടും ചിലർ മത്സരരംഗത്ത് ഉറച്ചു നിന്നതോടെയാണ് തെരഞ്ഞെടുപ്പ് വന്നത്. മുമ്പില്ലാത്തവിധം പാർട്ടിക്ക് ജില്ലയിൽ ഏറ്റവും ശക്തിയുള്ള വടകരയിൽ മത്സരമുണ്ടായതോടെ പാർട്ടിയുടെ ഇരുചേരികളും നേരിട്ടിടപെടുന്നതിന്റെ സൂചനകളാണ് പുറത്തുവന്നത്.
മുൻ ഏരിയ കമ്മിറ്റി അംഗവും മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. അഷ്റഫ്, നടക്കുതാഴ നോർത്ത് ലോക്കൽ സെക്രട്ടറി കെ. വത്സൻ, പൊന്മേരി ലോക്കൽ കമ്മിറ്റി അംഗം ടി.പി. ദാമോദരൻ, സി.ഐ.ടി.യു നേതാവും വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗവുമായ വേണു കക്കട്ടിൽ എന്നിവരാണ് വടകര ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ചത്. ഇവരെല്ലാം പരാജയപ്പെട്ടെങ്കിലും 168 പ്രതിനിധികളിൽ സാധുവായ 167 വോട്ടിൽ 77 പേർ ടി.കെ. അഷ്റഫിനെ പിന്തുണച്ചതും നിലവിലെ ഏരിയ സെക്രട്ടറി ടി.പി. ഗോപാലൻ അടക്കമുള്ളവർക്ക് വലിയതോതിൽ വോട്ട് കുറഞ്ഞതും പാർട്ടി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.