കളൻതോട് കെ.എം.സി.ടി എൻജിനീയറിങ്​ വിദ്യാർഥികൾ കറൻസികളിലെ കൊറോണ വൈറസുകളെ നശിപ്പിക്കാൻ തയാറാക്കിയ കറൻസി ഡിസിൻ​െഫക്ടർ പ്രദർശിപ്പിക്കുന്നു

കറൻസി അണുമുക്​തമാക്കാൻ വിദ്യാർഥികളുടെ 'യന്തിരൻ'

കറൻസി അണുമുക്​തമാക്കാൻ വിദ്യാർഥികളുടെ 'യന്തിരൻ'മുക്കം: കറൻസികളിൽ പടർന്ന കൊറോണ വൈറസുകളെ നശിപ്പിക്കുന്നതിന് കറൻസി ഡിസിൻ​െഫക്ടർ യന്ത്രവുമായി വിദ്യാർഥികൾ. കളൻതോട് കെ.എം.സി.ടി എൻജിനീയറിങ് കോളജിലെ അഞ്ചുപേരാണ് പ്രോട്ടോ ടൈപ് മാതൃകയി​െല യന്ത്രം നിർമിച്ചിരിക്കുന്നത്​.

പ്രിൻസിപ്പൽ സി. രംജീത്, അസി. പ്രഫസർ പി. സ്വരാദ്, വിവിധ വകുപ്പുകളിലെ വിദ്യാർഥികൾ, ഇ.ഡി.സി കമ്യൂണിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിലാണ്​ യന്ത്രം പുറത്തിറക്കിയത്.

യന്ത്രത്തി‍െൻറ മുകൾഭാഗത്ത് കൂടി കറൻസികളിട്ടാൽ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് 10 സെക്കൻഡിനകം കൊറോണ വൈറസുകളെ നശിപ്പിക്കുന്ന രീതിയാണ് സംവിധാനം ചെയ്​തിരിക്കുന്നത്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.