കോഴിക്കോട്: കുത്തനെ കൂടിയ സിമൻറ് വില കുറക്കാൻ സർക്കാർ നൽകിയ നിർദേശം കമ്പനികൾ ചെവിക്കൊണ്ടില്ല. സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ കുത്തക കമ്പനികൾ നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, പൊതുമേഖല സ്ഥാപനമായ മലബാർ സിമൻറ്സും മറ്റു കമ്പനികളോടൊപ്പം വില കൂട്ടി. വിപണി വില അഞ്ഞൂറിലെത്തി നിർമാണ മേഖല വലിയ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ഇളേങ്കാവെൻറ അധ്യക്ഷതയിൽ ജൂൺ ആദ്യവാരം ഡീലർമാരുടെയും സിമൻറ് കമ്പനികളുടെയും യോഗം വിളിച്ച് നിർദേശങ്ങൾ നൽകിയത്.
360 രൂപക്ക് സിമൻറ് വ്യാപാരികൾക്ക് നൽകണമെന്നും 375 രൂപക്ക് വിൽക്കണമെന്നുമായിരുന്നു സർക്കാർ നിർദേശം. എന്നാൽ, മലബാർ സിമൻറുൾപ്പെടെ 15 രൂപ വില പിന്നെയും വർധിപ്പിച്ചു. കഴിഞ്ഞ മാർച്ചിന് ശേഷമാണ് 360 ഉണ്ടായിരുന്ന വില 500 വരെ എത്തിയത്. ഇതിനിടയിൽ നിലവാരം കുറഞ്ഞ സിമൻറുകൾ വിപണിയിലെത്തിച്ച് വലിയ വിലക്ക് വിൽക്കുന്നുമുണ്ട്. വില കൂട്ടേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നായിരുന്നു സർക്കാറിെൻറതന്നെ വിലയിരുത്തൽ.
പക്ഷെ, സിമൻറ് കമ്പനികെള നിയന്ത്രിക്കാൻ സർക്കാറിന് പറ്റാത്ത സാഹചര്യമാണ്. തെരഞ്ഞെടുപ്പിലുൾപ്പെടെ വലിയ സംഭാവനയാണ് സിമൻറ് കമ്പനികൾ നൽകുന്നത് എന്നതിനാൽ അവരുടെമേൽ കർശനസ്വഭാവത്തിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിക്കുന്നില്ല. വിലക്കയറ്റത്തിെൻറ ഏറ്റവും വലിയ പ്രയാസമനുഭവിക്കുന്നത് ചെറുകിട നിർമാണ മേഖലയാണ്. സാധാരണക്കാർക്ക് വീട് ഉൾപ്പെടെ നിർമാണത്തിന് തീവിലക്ക് സിമൻറ് വാങ്ങേണ്ട ഗതികേടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.