മുട്ടിൽ: റവന്യു ജില്ല ശാസ്ത്രോത്സവം സമാപിച്ചപ്പോൾ ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേളകളിലായി ഉപജില്ലയിൽ 1607 പോയന്‍റുമായി സുൽത്താൻ ബത്തേരി ഓവറോൾ ചാമ്പ്യന്മാരായി. 1474 പോയന്‍റുമായി മാനന്തവാടി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം.
1213 പോയിന്‍റോടെ വൈത്തിരി ഉപജില്ല മൂന്നാമതായി. സ്കൂളുകളിൽ 350 പോയന്‍റുമായി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിനാണ് ഓവറോൾ കിരീടം. 281 പോയന്‍റുമായി ഡബ്ല്യു. ഒ.എച്ച്.എസ്.എസ് പിണങ്ങോട് രണ്ടാമതും 265 പോയന്‍റുമായി മാനന്തവാടി ജി.വി.എച്ച്.എസ്.എസ് മൂന്നാമതുമെത്തി.
214 പോയന്‍റുമായി ജി.എച്ച്.എസ്.എസ് മീനങ്ങാടി നാലാമതും 187 പോയന്‍റുമായി മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്.എസ്.എസ് അഞ്ചാമതുമായി. രണ്ടു ദിവസങ്ങളിലായി മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിന്‍റെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു. വിജയികളെ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശി പ്രഭ, മേരി സിറിയക് എന്നിവർ ചേർന്ന് പ്രഖ്യാപിച്ചു. മനോഹരമായ പ്രവേശന കവാടം പണിത കലാ അധ്യാപകൻ ആഷിക്കിനുള്ള ഉപഹാര സമർപ്പണം ഷംസാദ് മരക്കാർ നിർവഹിച്ചു. സുനീറ ജലീൽ, എം. ബഷീർ, പി.എ. ജലീൽ, ജില്ല വിദ്യാഭ്യാസ ഓഫിസർ കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.