പ്രശ്​നങ്ങൾ പറയാൻ മടി​േക്കണ്ട –കോഴിക്കോട്​ കലക്​ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡ്​ഡി

കോ​ഴി​ക്കോ​ട്​: പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ ഇ​ങ്ങോ​ട്ടു​​വ​രു​േ​മ്പാ​ൾ എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്​ കോ​ഴി​ക്കോ​ടി​‍െൻറ ന​ന്മ​യെ കു​റി​ച്ചാ​യി​രു​ന്നു. ന​ല്ല മ​ന​സ്​​ക​രാ​ണ്​ ഇ​വി​ട​ത്തു​കാ​ർ എ​ന്ന്​ എ​ല്ലാ​വ​രും പ​റ​ഞ്ഞു. ഇ​നി ഞാ​ന​തൊ​ക്കെ നേ​രി​ൽ അ​നു​ഭ​വി​ക്ക​​ട്ടെ​യെ​ന്ന്​ ക​ല​ക്​​ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്​​ഡി. പു​തി​യ കോ​ഴി​ക്കോ​ട്​ ക​ല​ക്​​ട​റാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം 'മാ​ധ്യ​മ'​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​ത്​ ​പ്ര​ശ്​​ന​ത്തി​ലും ത​ന്നെ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടാ​മെ​ന്നാ​ണ് കോ​ഴി​ക്കോ​ട്ടു​കാ​രോ​ട്​ പ​റ​യാ​നു​ള്ള​ത്. പ്ര​ശ്​​ന​ങ്ങ​ൾ പ​റ​യാ​ൻ മ​ടി​ക്ക​രു​ത്. ക​ഴി​വി​‍െൻറ പ​ര​മാ​വ​ധി ചെ​യ്യും. എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും വേ​ണം.

ത​െൻറ മു​ൻ​ഗാ​മി സാം​ബ​ശി​വ​റാ​വു​വി​‍െൻറ പി​ൻ​ഗാ​മി​യാ​യി ജോ​ലി​ചെ​യ്യ​ൽ വെ​ല്ലു​വി​ളി​യാ​ണ്. ജ​ന​പ്രി​യ ക​ല​ക്​​ട​റാ​യി​രു​ന്ന സാം​ബ​ശി​വ​റാ​വു​വി​നെ കു​റി​ച്ച്​ പു​തി​യ ക​ല​ക്​​ട​ർ പ്ര​തി​ക​രി​ച്ചു. സാം​ബ​ശി​വ​റാ​വു തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും. ഏ​ഴു​ വ​ർ​ഷ​മാ​യി ​േക​ര​ള​ത്തി​ൽ എ​ത്തി​യി​ട്ട്. ആ​ദ്യ​മാ​യാ​ണ്​ കോ​ഴി​ക്കോ​ട്ട്​ വ​രു​ന്ന​ത്. ഡോ. ​ഇ​ന്ദ്ര​ജ​യാ​ണ്​ ഭാ​ര്യ. മ​ക​ൻ ഋ​ഷാ​ന്ത്. ആ​ന്ധ്ര​പ്ര​ദേ​ശ് ക​ട​പ്പ​യാ​ണ്​ സ്വ​ദേ​ശം. 2013 ബാ​ച്ച് ഐ.​എ.​എ​സ് ഓ​ഫി​സ​റാ​ണ്. കോ​ട്ട​യം അ​സി.​ക​ല​ക്ട​ര്‍, ഇ​ടു​ക്കി സ​ബ് ക​ല​ക്ട​ര്‍, തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി, സി​വി​ല്‍ സ​പ്ലൈ​സ് ഡ​യ​റ​ക്ട​ര്‍, സ​ഹ​ക​ര​ണ വ​കു​പ്പ് ര​ജി​സ്ട്രാ​ര്‍, പ​ത്ത​നം​തി​ട്ട ജി​ല്ല ക​ല​ക്ട​ര്‍ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്.

രാ​വി​ലെ പ​ത്ത​ര​യോ​ടെ ക​ല​ക്​​ട​റേ​റ്റി​ലെ​ത്തി​യ പു​തി​യ ക​ല​ക്​​ട​റെ എ.​ഡി.​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് പൂ​ച്ചെ​ണ്ട് ന​ല്‍കി സ്വീ​ക​രി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​ദ്ദേ​ഹ​ത്തി​ന് ചു​മ​ത​ല കൈ​മാ​റി. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​രാ​യ എ​ന്‍. റം​ല, ഷാ​മി​ന്‍ സെ​ബാ​സ്​​റ്റ്യ​ന്‍, അ​നി​ത കു​മാ​രി, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​മാ​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ക​ല​ക്ട​റെ സ്വീ​ക​രി​ച്ച​ത്.

Tags:    
News Summary - Don't hesitate to raise issues - Kozhikode Collector Narasimhugari Tej Lohit Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.