ബംഗളൂരു: മയക്കുമരുന്ന് പിടികൂടാൻ ബംഗളൂരു നഗരത്തിൽ വ്യാപക റെയ്ഡ്. തിങ്കളാഴ്ച ബംഗളൂരു ഇൗസ്റ്റ് മേഖലയിൽ നടന്ന റെയ്ഡിൽ അഞ്ചു കേസുകളിലായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ 11 പേർ പിടിയിലായി. ഇവരിൽനിന്നായി 90 ലക്ഷം രൂപ വിലമതിക്കുന്ന 1100 എൽ.എസ്.ഡി സ്ട്രിപ്സ്, 980 എം.ഡി.എം.എ ഗുളികകൾ, 450 ഗ്രാം എം.ഡി.എം.എ ക്രിസ്റ്റൽ, 25 ഗ്രാം ബ്രൗൺഷുഗർ, അരക്കിലോ കഞ്ചാവ് ഒായിൽ, 48 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.
അറസ്റ്റിലായ രാമമൂർത്തി നഗർ സ്വദേശി മുഹമ്മദ് ഇർഫാൻ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി പവിത്രൻ ഹൗസിൽ ഹരികൃഷ്ണനാണ് അറസ്റ്റിലായത്. ഇയാളുടെയും കൂട്ടുപ്രതി ബംഗളൂരു സ്വദേശി മുഹമ്മദ് യാക്കൂബിെൻറയും പക്കൽനിന്ന് 15 ലക്ഷം വിലമതിക്കുന്ന 482 ഗ്രാം എം.ഡി.എം.എ ഗുളികകളും നാലുഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.
ഒാൺലൈൻ വാടക ബൈക്ക് കമ്പനിയുടെ സർവിസിെൻറ മറവിലും ഒാൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ ഡെലിവറി ഏജൻറിെൻറ സഹായത്തോടെയും പ്രതികളിൽ ചിലർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.