എളേറ്റിൽ: പൂനൂർ പുഴയിൽ മാലിന്യം തള്ളാനെത്തിയ ഒഡിഷ സ്വദേശിക്ക് കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴയിട്ടു. നരിക്കുനി പഞ്ചായത്തിലെ പന്നിക്കോട്ടൂർ മഞ്ഞളാംകുഴിയിൽ താമസിക്കുന്ന ഒഡിഷ സ്വദേശി ഷീബ കുംഭാറിനാണ് പിഴയിട്ടത്.
തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള വസ്തുക്കൾ ചാക്കിൽകെട്ടി സ്കൂട്ടറിൽ കൊണ്ടുവന്ന് കത്തറമ്മൽ പാലത്തിൽനിന്ന് പുഴയിലേക്ക് തള്ളുന്നതിനിടെയാണ് നാട്ടുകാർ ഷീബ കുംഭാറിനെ പിടികൂടിയത്. വിവരമറിഞ്ഞെത്തിയ ഹരിത കർമസേന കൺസോർട്യം സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കോർപറേഷൻ ഉൾപ്പെടെയുള്ള പ്രധാന കൂടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന പുഴയിലേക്ക് വിവിധ ഭാഗങ്ങളിലെ പാലങ്ങളിൽനിന്നും കടവുകളിൽനിന്നും മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. പുഴ സംരക്ഷണ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കർമസമിതികൾ രൂപവത്കരിച്ച് പുഴ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.