കോഴിക്കോട്: ഇ-മെയിൽ ചോർത്തിയുള്ള വിദേശ ഹാക്കര്‍മാരുടെ തട്ടിപ്പിൽ പ്രവാസി വ്യവസായിയായ മലയാളിക്ക് വൻതുക നഷ്ടമായി. കോഴിക്കോട് പന്നിയങ്കര സ്വദേശിയുടെ ഒൗദ്യോഗിക ഇ-മെയിൽ വിവരങ്ങൾ ചോർത്തി വ്യാജ ഇ-മെയിൽ സൃഷ്ടിച്ച് രണ്ടുതവണയായി വിദേശ ബാങ്കുകളിൽ നിന്ന് 70,000 യു.എസ് ഡോളറാണ് (52 ലക്ഷം രൂപ) തട്ടിയെടുത്തത്. സംഭവത്തിൽ കോഴിക്കോട് സൈബർ സെൽ കേെസടുത്ത് അന്വേഷണം തുടങ്ങി. ദുബൈ ആസ്ഥാനമായി ബിസിനസ് ചെയ്യുന്ന പ്രവാസി കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കോഴിക്കോട്ടെത്തി ഓൺലൈൻ ഇടപാട് നടത്തവെയാണ് തട്ടിപ്പിനിരയായത്. ഇതോടെയാണ് ഇവിടെ പരാതി നൽകിയത്. യു.കെ-ചൈനീസ് ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് നഷ്ടമായത്. ഇ-മെയില്‍ ചോര്‍ത്തിയുള്ള രാജ്യാന്തര സാമ്പത്തിക തട്ടിപ്പ് ആദ്യമായാണ് ഇവിടുത്തെ സൈബര്‍ പൊലീസ് അന്വേഷിക്കുന്നത്.
ജൂണ്‍ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. ദുൈബയിൽ ഏവിയേഷൻ മേഖലയിലുള്ള കമ്പനിയുടെ സി.ഇ.ഒ ആണ് ഇദ്ദേഹം. ബിസിനസുമായി ബന്ധപ്പെട്ട മറ്റു കമ്പനികളുമായുള്ള ഇടപാടുകളെല്ലാം ഇ-മെയില്‍ വഴിയാണ് നടത്താറ്.
അടുത്തിടെ വിമാനത്തിെൻറ ലാന്‍ഡിങ് ഗിയർ ഭാഗങ്ങൾ വാങ്ങുന്നതിന് ഒരു കമ്പനിയുമായി കരാറുണ്ടാക്കിയിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ ഈ കമ്പനിയുടേതായി പണം ആവശ്യപ്പെട്ട് ഒരു ഇ-മെയില്‍ വ്യവസായിക്ക് ലഭിച്ചു. ആദ്യം 35,000 ഡോളറായിരുന്നു ആവശ്യപ്പെട്ടത്. വീണ്ടും ഇത്രയും തുക ആവശ്യപ്പെട്ടു. രണ്ടുതവണയായി പണം ഓൺലൈനായി കൈമാറുകയും ചെയ്തു. ഇ-മെയിലില്‍ കമ്പനിയുടെ ലോഗോക്കും മേല്വിലാസത്തിനുമൊപ്പം നല്കിയ നമ്പറില്‍ വിളിച്ചുറപ്പുവരുത്തിയാണ് പണം കൈമാറിയത്.
എന്നാല്‍, കമ്പനിയുമായി അടുത്തിടെ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് ഇതുവരെ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും അയച്ച പണം കമ്പനിക്ക് കിട്ടിയില്ലെന്നും വ്യക്തമായത്. തുടര്‍ന്ന് ഇ-മെയില്‍ പരിശോധിച്ചപ്പോള്‍ തട്ടിപ്പ് നടത്തിയ സംഘം പേരില്‍ ചെറിയ വ്യത്യാസം വരുത്തി വ്യാജ ഇ-മെയിൽ സൃഷ്ടിക്കുകയായിരുന്നുവെന്ന് വ്യക്തമായി. ഇ-െമയിൽ വിവരങ്ങൾ ചോർത്തിയുള്ള 'ഫിഷിങ്' തട്ടിപ്പാണ് നടന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന സൈബർ സെൽ ഇൻസ്പെക്ടർ പി. രാേജഷ് പറഞ്ഞു. ഔദ്യോഗികതലത്തിൽ സ്ഥിരമായി വരുന്ന ഇ-മെയിലിെൻറ വ്യാജനുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
ഒരു കമ്പനിയുടെ പേരിെൻറ ഒരക്ഷരത്തിൽ മാത്രം വ്യത്യാസം വരുത്തുകയേ ഇത്തരം സംഘങ്ങൾ ചെയ്യൂ എന്നതിനാൽ പെട്ടെന്ന് തട്ടിപ്പ് മനസ്സിലാവില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.