ആവേശം അലതല്ലി; എളമരം പാലം ഇനി നാടിന്​ സ്വന്തം

മാവൂർ: വേനൽമഴ വിട്ടുനിന്ന സായംസന്ധ്യയിൽ നാടൊന്നടങ്കം ഒഴുകിയെത്തിയ ജനസഞ്ചയത്തെ സാക്ഷിയാക്കി എളമരംകടവ് പാലം നാടിന് സമർപ്പിച്ചു. വിളിപ്പാടകലെയായിട്ടും ചാലിയാർ വേർതിരിച്ച രണ്ട് നാടുകൾ ഒന്നാകുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ സംഘാടകരുടെ പ്രതീക്ഷകളെപ്പോലും തെറ്റിച്ച് ആബാലവൃദ്ധം ഒഴുകിയെത്തി. കോഴിക്കോട് ജില്ലയിലെ മാവൂരും മലപ്പുറം ജില്ലയിൽ വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ എളമരവും ബന്ധിപ്പിച്ച് 35 കോടി ചെലവഴിച്ച് നിർമിച്ച പാലമാണ് ഇരുജില്ലകളിലെയും എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്.

വൈകുന്നേരം 5.45ഓടെ മാവൂർ ഭാഗത്ത് പാലത്തിന്റെ തുടക്കത്തിൽ കെട്ടിയ നാട മുറിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് മുത്തുക്കുടകളുടെയും ശിങ്കാരിമേളങ്ങളുടെയും ബാൻഡ് വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മന്ത്രിയും ജനപ്രതിനിധികളും ആയിരങ്ങളോടൊപ്പം ഉദ്ഘാടന സമ്മേളനത്തിന് വേദിയൊരുക്കിയ മറുകരയിലെ എളമരത്തേക്ക് നീങ്ങി. തുടർന്ന് നടന്ന ചടങ്ങിൽ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു.

350 മീറ്റര്‍ നീളത്തിലും 11.5 മീറ്റര്‍ വീതിയിലും കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച 10 സ്പാനുകളുള്ള പാലത്തിന്റെ നിർമാണം 2019 മാർച്ചിലാണ് തുടങ്ങിയത്. ചാലിയാറിലെ പ്രളയ സാധ്യത മുന്നില്‍ക്കണ്ട് വിദഗ്ധസംഘത്തിന്റെ നിര്‍ദേശാനുസരണം ഒരു മീറ്റര്‍ ഉയരം കൂട്ടി പാലത്തിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പാലം മുതല്‍ എടവണ്ണപ്പാറ വരെയുള്ള 2.8 കിലോമീറ്റര്‍ അപ്രോച്ച് റോഡും എളമരം ജങ്ഷന്‍ മുതല്‍ വാലില്ലാപുഴ വരെയുള്ള 1.8 കിലോമീറ്റര്‍ റോഡും മറുഭാഗത്ത് പാലം മുതല്‍ മാവൂര്‍ വരെയുള്ള ഒരു കിലോമീറ്റര്‍ അപ്രോച്ച് റോഡുകളുടെ നിര്‍മാണവുമാണ് പദ്ധതിയിൽ പൂര്‍ത്തീകരിച്ചത്. പാ​ലം തു​റ​ന്ന​തോ​ടെ എ​ള​മ​രം, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തു​ള്ള​വ​ര്‍ക്ക് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, എ​ന്‍.​ഐ.​ടി, കു​ന്ന​മം​ഗ​ലം, വ​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കു​ന്ദ​മം​ഗ​ലം താ​മ​ര​ശ്ശേ​രി, വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ര്‍ക്ക് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ലെ​ത്താം. പി.​ടി.​എ​സ് ഹൈ​ടൈ​ക് പ്രോ​ജ​ക്ട്‌​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും കെ.​കെ ബി​ല്‍ഡേ​ഴ്‌​സും ചേ​ര്‍ന്നാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

എം.പിമാരായ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, എളമരം കരീം, പി.ടി.എ.റഹിം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി,കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മലയിൽ അബ്ദുറഹിമാൻ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ, ജനപ്രതിനിധികളായ സുധ കമ്പളത്ത്, പി. അബൂബക്കർ, മൈമൂന കടുക്കാഞ്ചേരി, ജന്ന ശിഹാബ്, വാസന്തി വിജയൻ, ഗ്രാസിം ഇൻഡസ്ട്രി ലിമിറ്റഡ് മാനേജർ ലഫ്റ്റനന്റ് കേണൽ കെ.കെ. മനു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എൻ. പ്രമോദ് ദാസ്, രവി തേലത്ത്, ജബ്ബാർ ഹാജി, ജൈസൽ എളമരം, സലാം എളമരം, ആലപ്പാട്ട് അബൂബക്കർ ഹാജി, കെ. ബാലകൃഷണൻ, മലപ്പുറം ദേശീയപാത വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ. അബ്ദുൾ അസീസ്, ദേശീയപാത കോഴിക്കോട് ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ ജി.എസ്. ദിലീപ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Elamaram bridge inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.