കോഴിക്കോട്: തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് സമാപനംകുറിക്കുന്ന ഞായറാഴ്ച നഗരത്തിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കും. പതിവിന് വിഭിന്നമായി ഇത്തവണ തെരഞ്ഞെടുപ്പ് കമീഷൻ തന്നെ കലാശക്കൊട്ടിന് നിരോധന മേർപ്പെടുത്തിയിട്ടുണ്ട്.
എന്നിരുന്നാലും ബൈക്ക് റാലികൾ ഉൾപ്പെടെ നടത്തി സൃഷ്ടിക്കുന്ന 'തത്സമയ കലാശക്കൊട്ട്' ഒഴിവാക്കാൻ എല്ലാ അങ്ങാടികളിലും പൊലീസ് കാവലുണ്ടാവും. പ്രധാന റോഡുകളിലെല്ലാം പൊലീസ് വാഹനങ്ങൾ റോന്ത് ചുറ്റും.
രാത്രി ഏഴിനാണ് പരസ്യ പ്രചാരണം അവസാനിക്കുകയെന്നതിനാൽ ബീച്ചിലേക്കും തിരക്കുള്ള ഭാഗങ്ങളിലേക്കും കൂടുതൽ വാഹനങ്ങൾ എത്താതിരിക്കാൻ നേരത്തെതന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ക്രമസമാധാന പാലനത്തിനായി ജില്ലയില്‍ 7,234 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.
സിറ്റിയില്‍ 2,417 ഉം റൂറലില്‍ 4,817 ഉദ്യോഗസ്ഥരുമാണ് ക്രമസമാധാന പാലനത്തിനുണ്ടാകുക.
നിയന്ത്രണങ്ങൾ ലംഘിച്ച് കൊട്ടിക്കലാശം സംഘടിപ്പിക്കുകയോ കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയോ െചയ്താൽ സ്ഥാനാർഥി ഉൾപ്പെടെയുള്ളവർക്കെതിെര കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.