കോഴിക്കോട്: വേനൽച്ചൂട് പൊള്ളിച്ച ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ലയിലെ ആകെ വൈദ്യുതി ഉപഭോഗം 602.34 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 529.47 ദശലക്ഷം യൂനിറ്റ് ഉപയോഗിച്ചിടത്താണിത്.
എ.സി, ഫാൻ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയുടെ ഉപയോഗം കുത്തനെ വർധിച്ചതോടെയാണ് വൈദ്യുതി ഉപഭോഗം കൂടിയതെന്ന് കെ.എസ്.ഇ.ബി അധികൃതർ പറയുന്നു. ഫെബ്രുവരിയിൽ ജില്ലയിൽ 189.82 ദശലക്ഷം യൂനിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോൾ മാർച്ചിലിത് 192.78 ദശലക്ഷം യൂനിറ്റായി.
ഏപ്രിലിലെ ഉപഭോഗം വീണ്ടും ഉയർന്ന് 219.74 ദശലക്ഷം യൂനിറ്റായി. ജില്ലയിലെ വൈദ്യുതി ഉപഭോഗം കണക്കാക്കുന്നത് രണ്ട് കെ.എസ്.ഇ.ബി സർക്കിളുകളിലെ ആകെ ഉപഭോഗം കണക്കാക്കിയാണ്. കോഴിക്കോട് സർക്കിളും വടകര സർക്കിളും. 2024 ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ കോഴിക്കോട് സർക്കിളിൽ 434.88 ദശലക്ഷം യൂനിറ്റ് ഉപഭോഗം രേഖപ്പെടുത്തിയപ്പോൾ വടകരയിൽ 167.46 ദശലക്ഷം യൂനിറ്റാണ്.
ഈ വർഷം ഉപഭോഗം കൂടിയ സമയം (പീക്ക് ടൈം) രാത്രി 10 മുതൽ പുലർച്ച രണ്ടുവരെയാണ്. കഴിഞ്ഞ വർഷം ഇത് വൈകീട്ട് ആറു മുതൽ രാത്രി 10 വരെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.