മുഗള്‍ ചരിത്രം പാഠപുസ്തകത്തില്‍നിന്നും ഒഴിവാക്കുന്നത് ചരിത്രം വളച്ചൊടിക്കാൻ -മുരുകൻ കട്ടാക്കട

തിരുവള്ളൂര്‍: ചാനിയംകടവ് നവതരംഗം കലാകായിക വേദി ചനിയംകടവിന്‍റെ 20-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജൂലൈ മുതൽ ഡിസംബർ വരെ നീളുന്ന പരിപാടികളുടെ ഉദ്‌ഘാടനം കവി മുരുകൻ കട്ടാക്കട നിർവഹിച്ചു. കാനന ചോലയില്‍ കവിത ചൊല്ലി തുടങ്ങിയ പരിപാടിയില്‍ വടകരയിലെ കൊച്ചു പാട്ടുകാരി വൈഗ മനോജ് ഒപ്പം പാടി. 200 വര്‍ഷം ഇന്ത്യ ഭരിച്ച മുഗള്‍ രാജാക്കന്മാരുടെ ചരിത്രം പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കുന്നത് ചരിത്രം വളച്ചൊടിക്കല്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ മുഖ്യാതിഥിതിയായി. സബിത മണക്കുനി പ്രസിഡന്‍റ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്, വാര്‍ഡ്‌ മെമ്പര്‍മാരായ പ്രസീന, ഹാജിറ, കെ.കെ ശങ്കരന്‍, വി.കെ കുട്ടി മാസ്റ്റര്‍, കുണ്ടാട്ടില്‍ മൊയ്തു, സന്ദീപ്‌ എന്നിവർ സംസാരിച്ചു.

ലഹരിക്കെതിരെ പോരാടുന്ന ഫിലിപ്പ് മമ്പാടും മഹേഷ് ചിത്രവർണ്ണവും നയിക്കുന്ന വാക്കും വരയും ‘തിരിച്ചറിവ്’ ബോധവൽക്കരണ പരിപാടിയും നടത്തി. കേരളം നേരിടുന്ന ലഹരി വിപത്തുകളെക്കുറിച്ച് ബോധവൽക്കരണത്തിലേറെ തിരിച്ചറിവുകളാണ് വേണ്ടതെന്ന് ഫിലിപ്പ് മമ്പാട് അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ പൊതുജനങ്ങളിൽ നിന്നുള്ള പിന്തുണയാണ് തങ്ങൾക്ക് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ പ്രചോദനമെന്ന് ആർട്ടിസ്റ്റ് മഹേഷ് ചിത്രവർണവും പറഞ്ഞു.

തുടർന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ 50 പ്രതിഭകളെ ആദരിച്ചു. പരിപാടിയില്‍ സെക്രടറി അജേഷ് എം.കെ സ്വാഗതം പറഞ്ഞു. അഖിലേഷ്‌ എന്‍.എം അധ്യക്ഷത വഹിച്ചു. ക്ലബ്‌ പ്രസി. അഭിലാഷ് നന്ദി പറഞ്ഞു. ഉല്ലാസ് എന്‍.എം സംസാരിച്ചു. കോഴിക്കോട് യുനിവേസിറ്റി ടീംമിന്‍റെ മ്യൂസിക് നൈറ്റ് നടന്നു.

Tags:    
News Summary - Excluding Mughal history from textbooks to distort history says Murukan Kattakada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.