കൊടുവള്ളിയിൽ പെ​ട്രോൾ പമ്പ് ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടിച്ചത് മുക്കുപണ്ടം; മോഷണക്കേസിൽ ട്വിസ്റ്റ്

കൊടുവള്ളി: ദേശീയ പാതയോരത്തെ വെണ്ണക്കാടുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടിച്ചത് മുക്കുപണ്ടമെന്ന് പൊലീസ്. ജീവനക്കാരിയുടെ ബാഗിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച സംഭവത്തിലാണ് പുതിയ കണ്ടെത്തൽ. എന്നാൽ ബാഗിലുണ്ടായിരുന്നത് മുക്കുപണ്ടമായിരുന്നു എന്ന് യുവതിക്ക് അറിയില്ലായിരുന്നു.

ബാഗിൽ സ്വർണമാലയും മുക്കുപണ്ടവും ഉണ്ടായിരുന്നു. ഇതിൽ സ്വർണമാല യുവതി​യറിയാതെ അമ്മ എടുത്തിരുന്നു. തുടർന്നാണ് സ്വർണമാല മോഷണം പോയി എന്ന് യുവതി തെറ്റിദ്ധരിച്ചത്. പമ്പിലെ മുറിയിൽ സൂക്ഷിച്ച ബാഗിൽ നിന്ന് ഒന്നേകാൽ പവന്റെ മാലയും 3000 രൂപയും മോഷണം പോയി എന്നായിരുന്നു പരാതി. ശനിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. വൈകീട്ട് വീട്ടി​ൽ പോകാനായി ബാഗ് പരിശോധിച്ച​പ്പോഴാണ് മോഷണം നടന്ന കാര്യം യുവതി അറിഞ്ഞത്.

മോഷണക്കേസിൽ രണ്ട് വിദ്യാർഥികളെ പൊലീസ് പിടികൂടിയിരുന്നു. പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.


Tags:    
News Summary - Fake gold stole from the bag of a petrol pump employee at Koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.