കോഴിക്കോട്: മാധ്യമത്തിൽനിന്ന് വിരമിച്ചവർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സീനിയർ ന്യൂസ് എഡിറ്റർ സി.എം നൗഷാദലി, പ്രിന്റിങ് സീനിയർ സൂപ്പർവൈസർ പി. സുരേന്ദ്രൻ, പ്രിന്റിങ് വിഭാഗത്തിലെ കെ. അനിൽകുമാർ, സീനിയർ എക്സിക്യൂട്ടിവ് സെക്രട്ടറി പി. അബ്ദുൽ റഷീദ്, സീനിയർ ഡ്രൈവർ പി. കോയാമു, സീനിയർ പ്രൂഫ് റീഡർ കെ. ദേവദാസൻ എന്നിവരാണ് വിരമിച്ചത്. യാത്രയയപ്പ് സമ്മേളനത്തിൽ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. മാധ്യമം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു.
എഡിറ്റർ വി.എം. ഇബ്രാഹിം, അസോസിയേറ്റ് എഡിറ്റർ യാസീൻ അശ്റഫ്, ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, സീനിയർ ജനറൽ മാനേജർ സിറാജുദ്ദീൻ, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് എ. ബിജുനാഥ്, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് കേന്ദ്ര സമിതി പ്രതിനിധി റഹ്മാൻ കുറ്റിക്കാട്ടൂർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഹാരിസ് വള്ളിൽ, പ്രൊഡക്ഷൻ സീനിയർ മാനേജർ റഷീദലി, മാധ്യമം ജേണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് കെ.എ. സെയ്ഫുദ്ദീൻ, മാധ്യമം എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി സജീവൻ, മാധ്യമം എംപ്ലോയീസ് സഹകരണ സൊസൈറ്റി ഡയറക്ടർ ഫസലുറഹ്മാൻ, മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് സെക്രട്ടറി പി.വി. അരവിന്ദാക്ഷൻ, ട്രഷറർ ഇ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു. മാധ്യമം മാനേജ്മെന്റിന്റെയും മാധ്യമം എംപ്ലോയീസ് റിക്രിയേഷൻ ക്ലബിന്റെയും കേന്ദ്ര സമിതിയുടേയും മാധ്യമം എംപ്ലോയീസ് സഹകരണ സംഘത്തിന്റെയും മാധ്യമം എംപ്ലോയീസ് യൂനിയന്റെയും ഡി.ടി.പി വിഭാഗത്തിന്റെയും ഉപഹാരങ്ങൾ സമ്മാനിച്ചു. സി.എം. നൗഷാദലി, പി. സുരേന്ദ്രൻ, കെ. അനിൽകുമാർ, പി. അബ്ദുൽ റഷീദ്, പി. കോയാമു, കെ. ദേവദാസൻ എന്നിവർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.