വെള്ളിമാട്കുന്ന്: മാധ്യമത്തിൽനിന്ന് വിരമിച്ചവർക്ക് മാധ്യമം മാനേജ്മെൻറും റിക്രിയേഷൻ ക്ലബും സംയുക്തമായി യാത്രയയപ്പ് നൽകി. കോഴിക്കോട് ഓഫിസിൽനിന്ന് വിരമിച്ച ഡെപ്യൂട്ടി എഡിറ്റർ ഇബ്രാഹിം കോട്ടക്കൽ, പ്രൊഡക്ഷൻ സൂപ്പർവൈസർ കെ. മുഹമ്മദ് ബഷീർ, സീനിയർ ഡ്രൈവർ ടി.കെ. അബ്ദുസലീം എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സി.ഇ.ഒ പി.എം. സാലിഹ് ആമുഖ പ്രഭാഷണം നടത്തി.
അസോസിയേറ്റ് എഡിറ്റർ പ്രഫ. യാസീൻ അശ്റഫ്, എഡിറ്റർ വി.എം. ഇബ്രാഹീം, സീനിയർ ജനറൽ മാനേജർ എ.കെ. സിറാജ് അലി, ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, റിക്രിയേഷൻ ക്ലബ് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് റഹ്മാൻ കുറ്റിക്കാട്ടൂർ, ജനറൽ സെക്രട്ടറി എൻ. രാജീവ്, സീനിയർ പ്രൊഡക്ഷൻ മാനേജർ കെ. റഷീദലി, സീനിയർ ന്യൂസ് എഡിറ്റർ ബി.കെ. ഫസൽ, സ്പെഷൽ കറസ്പോണ്ടൻറ് ഉമർ പുതിയോട്ടിൽ, ന്യൂസ് എഡിറ്റർ എം. ഫിറോസ് ഖാൻ, മാർക്കറ്റിങ് മാനേജർ (ഡിജിറ്റൽ) മുഹ്സിൻ അലി, റീജനൽ മാനേജർ ഇമ്രാൻ ഹുസൈൻ എന്നിവർ സംസാരിച്ചു.
വിരമിച്ചവർക്കുള്ള മാനേജ്മെൻറ് മെമേൻറായും ഉപഹാരവും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, സി.ഇ.ഒ പി.എം. സ്വാലിഹ്, എഡിറ്റർ വി.എം. ഇബ്രാഹീം, അസോസിയേറ്റ് എഡിറ്റർ പ്രഫ. യാസീൻ അശ്റഫ്, എസ്.ജി.എം സിറാജ് അലി, റിക്രിയേഷൻ ക്ലബിെൻറ മെമേൻറാ റഹ്മാൻ കുറ്റിക്കാട്ടൂർ, എൻ. രാജീവ്, പ്രമോദ് ഗംഗാധരൻ, ഉമർ പുതിയോട്ടിൽ, ഷാജഹാൻ, എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ ഉപഹാരം പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ, എംപ്ലോയീസ് യൂനിയൻ ഉപഹാരം കെ. സജീവൻ, പ്രൊഡക്ഷൻ വിഭാഗത്തിെൻറ ഉപഹാരം കെ. റഷീദലി എന്നിവർ കൈമാറി.
ഇബ്രാഹിം കോട്ടക്കൽ, കെ. മുഹമ്മദ് ബഷീർ, ടി.കെ. അബ്ദുസലീം എന്നിവർ മറുപടി പ്രസംഗം നടത്തി. ഡെപ്യൂട്ടി ജനറൽ മാനേജർ വി. ഹാരിസ് സ്വാഗതവും സീനിയർ ന്യൂസ് എഡിറ്റർ സി.എം. നൗഷാദലി നന്ദിയും പറഞ്ഞു. റിക്രിയേഷൻ ക്ലബ് കോർപറേറ്റ് യൂനിറ്റ് സെക്രട്ടറി എ. ബിജുനാഥ് ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.