കൂ​ട്ടാ​ലി​ട പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ പൊ​തു കി​ണ​റ്റി​ൽ വീ​ണ യു​വാ​വി​നെ ര​ക്ഷി​ക്കു​ന്നു

കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷിച്ചു

കൂട്ടാലിട: മൊബൈലും പണവും എടുക്കുന്നതിനായി കിണറ്റിലിറങ്ങിയ ആൾക്ക് തിരികെ കയറാൻ കഴിയാതായതോടെ അഗ്നിരക്ഷാസേന രക്ഷകരായി. കല്ലാനിക്കൽ ഗിരീഷാണ് (45) കിണറ്റിലകപ്പെട്ടത്. പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ പൊതുകിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിനിടെ ഫോണും പണവും കിണറ്റിൽ വീഴുകയായിരുന്നു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. രാത്രി മതിയായ സുരക്ഷാസംവിധാനങ്ങളില്ലാതെ 50 അടിയോളം താഴ്ചയും വെള്ളമുള്ളതുമായ കിണറ്റില്‍ സുരക്ഷാനെറ്റ് മാറ്റാതെ ഇറങ്ങിയത് ആളുകളില്‍ പരിഭ്രാന്തി പരത്തുകയും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുകയും ചെയ്തു. തുടർന്ന് അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.സി. പ്രേമന്‍റെ നേതൃത്വത്തില്‍ സേന സംഭവസ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്‍റെ സഹായത്താല്‍ ഗിരീഷിനെ പുറത്തെടുക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫിസര്‍മാരായ ഐ. ഉണ്ണികൃഷ്ണന്‍, വി.കെ. നൗഷാദ്, പി.ആര്‍. സത്യനാഥ്, എസ്.ആര്‍. സാരംഗ്, ഇ.എം. പ്രശാന്ത്, പി.വി. മനോജ് എന്നിവര്‍ പങ്കാളികളായി.

Tags:    
News Summary - fire rescue team rescued the man trapped in the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.