കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് മേൽപാലത്തിന് സമീപം മൂന്നുനില കെട്ടിടത്തിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 75 ലക്ഷം രൂപയുടെ നഷ്ടം. തീപിടിത്ത കാരണങ്ങള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ജില്ല ഫയര്‍ ഓഫിസര്‍ക്ക് ബീച്ച് ഫയര്‍ ഓഫിസര്‍ വ്യാഴാഴ്ച സമര്‍പ്പിക്കും.
തീപിടിത്ത കാരണത്തെപ്പറ്റി പൊലീസും അന്വേഷണം നടത്തുന്നുണ്ട്. മൂന്ന് നിലകളിലും സൂക്ഷിച്ച ഹെല്‍മറ്റ്, റെയിന്‍കോട്ട്, ജാക്കറ്റ്, എല്‍.ഇ.ഡി ബള്‍ബുകൾ, സീറ്റ് കവര്‍, മാറ്റ് തുടങ്ങിയ സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു. ഇതുകൂടാതെ കെട്ടിടത്തിനും നഷ്ടമുണ്ട്. റെക്‌സിന്‍ വസ്തുക്കള്‍ ഉള്ളതിനാൽ തീ എളുപ്പം പടര്‍ന്നതായാണ് നിഗമനം. ഫയര്ഫോഴ്സിെൻറയും കെ.എസ്.ഇ.ബിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ബുധനാഴ്ച കെട്ടിടം പരിശോധിച്ചു. കെട്ടിടത്തിന് സമീപത്തെ വീടുകളിലും വിവരങ്ങൾ ആരാഞ്ഞു. കടയുടെ മീറ്റര്‍ ബോക്‌സില്‍നിന്ന് തീ പടരുന്നത് കണ്ടെന്ന് ഇവരിലൊരാൾ അറിയിച്ചു.
ഒളവണ്ണ സ്വദേശി ജൈസലിെൻറ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സിയിൽ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു തീപിടിത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.