കല്ലാച്ചി: വാണിമേൽ പുഴയിൽ ജാതിയേരി ചെറുമോത്ത് പുഴ ഗതി മാറി ഒഴുകി തീരമിടിയുന്നതിനും വെള്ളപ്പൊക്കത്തിനും പരിഹാരം തേടി നാട്ടുകാരുടെ കൂട്ടായ്മ. ജാതിയേരി ചെറുമോത്ത് പ്രദേശങ്ങളിലെ കുടുംബങ്ങളാണ് പരിഹാരം തേടി ചെറുമോത്ത് ഒത്തുകൂടിയത്.
പുഴ സംരക്ഷണ സമിതി രൂപവത്കരിച്ച് ശാശ്വത പരിഹാരം തേടുകയാണ് ദുരിതത്തിലായ പുഴയോര വാസികൾ. വളയം വാണിമേൽ പഞ്ചായത്ത് അതിർത്തി പങ്കിടുന്ന കുറുമാഞ്ഞി കുനിയപൊയിൽ ഭാഗത്താണ് മണൽ നിറഞ്ഞ് തുരുത്തുകൾ രൂപപ്പെട്ട് ഗതി മാറി ഒഴുകുന്നത്. പുഴയോരം ഇടിഞ്ഞ് താഴുകയും ചില ഭാഗങ്ങൾ ഒലിച്ചു പോകുകയുമുണ്ടായി. പുഴ ഗതി മാറി ഒഴുകുന്ന ഭാഗത്താണ് രൂക്ഷമായ മണ്ണിടിച്ചലുണ്ടാകുന്നത്. ചെറുമോത്ത് സ്വദേശി കുനിയപ്പൊയിൽ ഷാജഹാെൻറ വീടിനോട് ചേർന്ന ഭാഗം പുഴയെടുത്തു കഴിഞ്ഞു. കാലവർഷത്തിൽ ചെറുമോത്ത്, ജാതിയേരി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും പതിവാണ്. വിഷ്ണുമംഗലം ബണ്ടിെൻറ അശാസ്ത്രീയ നിർമാണമാണ് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് യോഗം ഉദ്ഘാടനം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളും തീരമിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.