കോഴിക്കോട്: കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോെട നഗരത്തിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളെല്ലാം (എഫ്.എൽ.ടി.സി) നിറഞ്ഞു. ഇതോടെ കൂടുതൽ സ്ഥാപനങ്ങൾ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
മറീന, ലോ കോളജ്, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിൽ അടുത്തദിവസം എഫ്.എൽ.സി.ടികൾ ആരംഭിക്കുമെന്ന് നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് പറഞ്ഞു. നാന്നൂറോളം കിടക്കകളാണ് ഇവിടങ്ങളിലുള്ളത്. പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപം സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററാക്കിയും മാറ്റും. ഇവിടെ 200 കിടക്കകളുണ്ടാവും.
അതേസമയം, സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെൻററിൽ തുടങ്ങാനിരുന്ന മെഗാ കോവിഡ് കെയർ സെൻറർ പദ്ധതി നഗരസഭ താൽക്കാലികമായി ഉപേക്ഷിച്ചു. അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ വൻ തുക ചെലവുവരുമെന്നത് മുൻനിർത്തിയാണ് ഉപേക്ഷിച്ചത്.
നഗരപരിധിയിലെ കോവിഡ് ബാധിതരിൽ 180 പേരിപ്പോൾ ഹോം െഎസൊലേഷനിലാണ്. ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മതിയായ സൗകര്യമുള്ളവർക്ക് വീടുകളിൽതന്നെ ചികിത്സയൊരുക്കുകയാണ് െചയ്യുന്നത്. ഇവർ സർക്കാർ നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. വ്യാഴാഴ്ച നഗരപരിധിയിൽ നടത്തിയ പരിശോധനയിൽ 105 പേർക്കാണ് പോസിറ്റിവായത്.
നഗരത്തിൽ മെഡിക്കല്‍ കോളജ്, ബീച്ച് ജനറല്‍ ആശുപത്രി, ലക്ഷദ്വീപ് െഗസ്റ്റ് ഹൗസ്, മിംസ്, പ്രൊവിഡന്‍സ്, ഇഖ്റ, ബേബി മെമ്മോറിയൽ, മെയ്ത്ര, നിർമല, ജില്ല സഹകരണ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് കോവിഡ് ബാധിതർ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.