എലത്തൂർ: ദുബൈയിൽനിന്ന് സ്വർണം കടത്തവെ സിനിമ സ്റ്റൈലിൽ അജ്ഞാതർ കവർന്നതായി പരാതി. മലദ്വാരത്തിൽ ഒളിപ്പിച്ച് കസ്റ്റംസ് അധികൃതരെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന സ്വർണമാണ് പൂളാടിക്കുന്നിനു സമീപം സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി കവർന്നത്.
ദുബൈയിൽനിന്നു വരുകയായിരുന്ന ചീയൂർ വിഷ്ണുമംഗലം കിഴക്കയിൽ കെ.കെ. ഇല്യാസ് കൊണ്ടുവന്ന സ്വർണമാണ് നഷ്ടമായത്. സംഭവത്തെക്കുറിച്ച് ഇല്യാസ് പൊലീസിനോട് പറഞ്ഞത്: ദുബൈയിൽ ഡ്രൈവറായിരുന്നെങ്കിലും രണ്ടു മാസത്തോളമായി കമ്പനിയിൽ ജോലിയില്ലാതിരുന്നതിനാലും സഹോദരെൻറ വിവാഹമായതിനാലും നാട്ടിലേക്ക് വരാൻ ഉദ്ദേശിച്ചതായിരുന്നു. ഈ വിവരം ദുബൈയിലുണ്ടായിരുന്ന സുഹൃത്തായ അൻസാറിനോട് പറഞ്ഞപ്പോൾ മൂന്നു കഷണം സ്വർണം നാട്ടിലെത്തിച്ചാൽ 60,000 രൂപയും വിമാന ടിക്കറ്റും നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതുപ്രകാരം 20ന് സ്വർണം കൈമാറുകയും മലദ്വാരത്തിൽ വെച്ച് അധികൃതരുടെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്തെത്തിച്ചു.
സഹോദരനും സുഹൃത്തും ജ്യേഷ്ഠെൻറ കാറിൽ തന്നെകൂട്ടി കൊണ്ടുവരാൻ എത്തിയിരുന്നു. രാമനാട്ടുകരക്ക് സമീപമെത്തിയപ്പോൾ ഹോട്ടലിൽ കയറി മലദ്വാരത്തിൽനിന്ന് സ്വർണം പുറത്തെടുക്കുകയും കാറിെൻറ മുൻഭാഗത്തെ ഡാഷ്ബോക്സിൽ വെച്ച് മൂന്നുപേരും കൂടി യാത്ര തുടരുകയുമായിരുന്നു.
പുറക്കാട്ടിരിയിൽ വെച്ച് ഒരു കറുത്ത കാർ വാഹനത്തിന് കുറുകെ നിർത്തുകയും നാലു പേരിറങ്ങി വണ്ടിയുടെ ബോക്സിൽനിന്ന് സ്വർണവും 10,000 രൂപയും എടുത്ത് കൊണ്ടുപോകുകയും ചെയ്തു. വണ്ടിയുടെ നമ്പർ അറിയില്ലെന്നാണ് അറിയിച്ചത്. എലത്തൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തിലാണ് പൊലിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.