കോഴിക്കോട്: പന്തീരാങ്കാവ് നവവധു പീഡന കേസിൽ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ല കോടതി ചൊവ്വാഴ്ച വിധിപറയും. കേസിലെ ഒന്നാം പ്രതി പന്നിയൂർകുളം സ്വദേശി രാഹുലിന്റെ മാതാവ് ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തിങ്കളാഴ്ച പരിഗണിച്ച് വിധിപറയാൻ ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.
പ്രതികൾക്ക് ജാമ്യം നൽകുന്നത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കാനിടയാക്കുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പൊലീസ് അനാവശ്യമായി വേട്ടയാടുകയാണെന്ന് പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷനായി അഡ്വ. കെ.എൻ. ജയകുമാറും പ്രതികൾക്കായി അഡ്വ. സലീം പക്സാനുമാണ് ഹാജരായത്.
യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ഇരുവരെയും പ്രതി ചേർത്തത്. രാഹുലിന് വിദേശത്തേക്ക് രക്ഷപ്പെടാൻ ഉപദേശവും സഹായവും നൽകിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബാലുശ്ശേരി സ്വദേശി കെ.ടി. ശരത്ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി 31ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.