നന്മണ്ട: റോഡരിക് കെട്ടാതെ ടാറിങ് നടത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു. നന്മണ്ട - നരിക്കുനി റോഡുമായി ബന്ധിപ്പിക്കുന്ന ഹൈസ്കൂൾ ബൈപാസ് റോഡിനെ ചൊല്ലിയാണ് പ്രതിഷേധമുയരുന്നത്. ഗ്രാമപഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് ടാറിങ് നടത്തുമ്പോൾ റോഡരിക് കെട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ.
തോടും കുളവുമുള്ള ഭാഗത്തെ റോഡരിക് ഇടിഞ്ഞിട്ട് വർഷങ്ങളായി. എന്നാൽ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷവേലി പോലുമില്ല. ഇതിനോടകം ഒട്ടേറെ വാഹനങ്ങൾ കുളത്തിലേക്ക് ചാടിപ്പോയിട്ടുണ്ട്. കാലവർഷം ശക്തമായാൽ കുളവും തോടും നിറഞ്ഞുകവിയും. സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിനുപേർ വാഹനത്തിലൂടെ സഞ്ചരിക്കുന്ന റൂട്ടിലാണ് റോഡിന് സുരക്ഷവേലി ഇല്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.